'ഇന്ത്യന്‍ ടീം നേരിയ പരിഭ്രാന്തിയിലാണ്'; ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഋഷഭ് പന്തിന്റെ പ്രതികരണം

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി ഋഷഭ് പന്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി ഋഷഭ് പന്ത്. ഇന്ത്യന്‍ ടീം ചെറിയ പരിഭ്രാന്തിയിലാണ് എന്നാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നത്. 

ലോകകപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ ടീം ചെറിയ പരിഭ്രാന്തിയിലാണ്. എന്നാല്‍ അതിനൊപ്പം തന്നെ ടീം എന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളുടെ 100 ശതമാനവും നല്‍കാന്‍ തയ്യാറാണ്. അത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനാവുക. ടീം എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും 100 ശതമാനവും നല്‍കുക, പന്ത് പറയുന്നു. 

ലോകകപ്പ് ഫൈനലില്‍ എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ എത്രത്തോളം ആരാധകര്‍ക്ക് എത്താനാവുമോ അത്രത്തോളം എത്തണം. ഓരോ ആരവവും ഞങ്ങള്‍ക്ക് വിലമതിക്കാനാവാത്തതാണ്. ജയിക്കാനാവും എന്ന വിശ്വാസം അത് ഞങ്ങള്‍ക്ക് നല്‍കുന്നു, പന്ത് പറഞ്ഞു. 

ട്വന്റി20 ലോകകപ്പിനായി എത്തുമ്പോള്‍ മെല്‍ബണ്‍ കൂടുതലായി എക്‌സ്‌പ്ലോര്‍ ചെയ്യുക എന്ന ലക്ഷ്യവും തന്റെ മുന്‍പിലുണ്ടെന്ന് പന്ത് പറയുന്നു. മെല്‍ബണിലെ ബീച്ചുകളും കാടുകളും കാണണം. ആവേശ് ഖാന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ചിലപ്പോള്‍ രോഹിത് ഭായ്...ഇവര്‍ക്കെല്ലാം ഒപ്പം പോവാനാണ് താത്പര്യം എന്നും പന്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com