മോര്‍ഗന്‍ പഞ്ചാബ് കിങ്‌സ് പരിശീലകനായേക്കും; അനില്‍ കുംബ്ലേ പുറത്തേക്ക് 

ഒരാഴ്ചക്കുള്ളില്‍ പുതിയ പരിശീലകനെ പഞ്ചാബ് കിങ്‌സ് പ്രഖ്യാപിച്ചേക്കും. കുംബ്ലേയ്ക്ക് കീഴില്‍ 42 മത്സരങ്ങളില്‍ 19 ജയമാണ് പഞ്ചാബ് നേടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലേയെ മാറ്റുന്നതായി സൂചന. 2014 ഐപിഎല്‍ സീസണിന് ശേഷം പഞ്ചാബ് കിങ്‌സ് പ്ലേഓഫില്‍ കടന്നിട്ടില്ല. 

കുംബ്ലേയുടെ മൂന്ന് വര്‍ഷത്തെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും. കുംബ്ലേയുടെ കരാര്‍ പുതുക്കാതെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍, ട്രെവര്‍ ബേലിസ് എന്നിവരിലൊരാളെ മുഖ്യ പരിശീലകനായി കൊണ്ടുവരാനാണ് പഞ്ചാബ് കിങ്‌സ് ലക്ഷ്യമിടുന്നത്. 

ഒരാഴ്ചക്കുള്ളില്‍ പുതിയ പരിശീലകനെ പഞ്ചാബ് കിങ്‌സ് പ്രഖ്യാപിച്ചേക്കും. കുംബ്ലേയ്ക്ക് കീഴില്‍ 42 മത്സരങ്ങളില്‍ 19 ജയമാണ് പഞ്ചാബ് നേടിയത്. ലിവിങ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, ബെയര്‍‌സ്റ്റോ, റബാഡ എന്നീ കരുത്തരായ താരങ്ങളെ ടീമിലെത്തിച്ചെങ്കിലും ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. 

14 കളിയില്‍ നിന്ന് നേടാനായത് 7 ജയം. ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുല്‍ പഞ്ചാബ് ടീമില്‍ നിന്ന് പുറത്ത് വന്നതോടെ ടീമിനുള്ളിലെ അന്തരീക്ഷവും ചോദ്യംചെയ്യപ്പെട്ടിരുന്നു. ലഖ്‌നൗ ടീമിലേക്കാണ് രാഹുല്‍ ചേക്കേറിയത്. അടുത്തിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നു. 

ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം പോയതോടെയാണ് കൊല്‍ക്കത്തക്ക് പുതിയ കോച്ചിനെ പ്രഖ്യാപിക്കേണ്ടി വന്നത്. ചന്ദ്രകാന്ദ് പണ്ഡിറ്റ് ആണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ പുതിയ പരിശീലകന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com