ബാസ്ബോള്‍ ശൈലിക്ക് കീഴില്‍ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്; 3 ദിനം കൊണ്ട് ചുരുട്ടിക്കെട്ടി സൗത്ത് ആഫ്രിക്ക

മക്കല്ലം പരിശീലകനായും ബെന്‍ സ്റ്റോക്ക്‌സ് ക്യാപ്റ്റനായും എത്തിയതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുന്ന ഒലി പോപ്പ്/ഫോട്ടോ: എഎഫ്പി
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുന്ന ഒലി പോപ്പ്/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ബാസ്‌ബോള്‍ ശൈലിക്ക് ഏറെ കയ്യടി വാങ്ങി പോകുന്നതിന് ഇടയില്‍ സൗത്ത് ആഫ്രിക്കന്‍ കരുത്തിന് മുന്‍പില്‍ വീണ് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് ദിനം കൊണ്ട് സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. ഇന്നിങ്‌സിനും 12 റണ്‍സിനുമാണ് സൗത്ത് ആഫ്രിക്കയുടെ ജയം. 

മക്കല്ലം പരിശീലകനായും ബെന്‍ സ്റ്റോക്ക്‌സ് ക്യാപ്റ്റനായും എത്തിയതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. 165 റണ്‍സിന് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. 75 റണ്‍സ് എടുത്ത ഒലി പോപ്പ് ആണ് ടോപ് സ്‌കോററായത്. സൗത്ത് ആഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിലേക്ക് എത്തി. 

എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ട് ബാറ്റിങ് നിര ദയനീയമായി തകര്‍ന്നു. മൂന്നാം ദിനം രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്ക പിഴുതത്. കൂട്ടുകെട്ട് ഉയര്‍ത്തി ബെന്‍ സ്റ്റോക്ക്‌സും സ്റ്റുവര്‍ട്ട് ബ്രോഡും പ്രതീക്ഷ നല്‍കിയെങ്കിലും 55 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. 

രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് പിഴുത റബാഡയാണ് ആദ്യ ടെസ്റ്റിലെ താരം. ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറും എത്തി. നാലാം ഇന്നിങ്‌സില്‍ അത്ഭുതം കാട്ടുന്ന ബാസ്‌ബോള്‍...അതിന് നാലാം ഇന്നിങ് ഇല്ലല്ലോ എന്നാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com