ലോകകപ്പിന് ഒരുങ്ങാന്‍ ബ്രസീല്‍; ഘാനക്കും ടുണീഷ്യക്കും എതിരെ സൗഹൃദ മത്സരം 

ബ്രസീല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലെത്തിയതോടെയാണ് ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തടസപ്പെട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ: ലോകകപ്പിന് മുന്‍പായി ബ്രസീല്‍ ഘാനക്കും ടൂണിഷ്യക്കും എതിരെ സൗഹൃദ മത്സരം കളിക്കും. സെപ്തംബര്‍ 23, 27 തിയതികളിലായാണ് മത്സരം. എന്നാല്‍ മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. 

മാറ്റിവെച്ച അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം സെപ്തംബര്‍ 22ന് നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ സൗഹൃദ മത്സരത്തിന്റെ ഷെഡ്യൂള്‍ ബ്രസീല്‍ പ്രഖ്യാപിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലെത്തിയതോടെയാണ് ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തടസപ്പെട്ടത്. അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇത്. പിന്നാലെ മത്സരം മറ്റൊരു തിയതിയില്‍ നടത്തണം എന്ന് ഫിഫ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ നിലപാടാണ് ബ്രസീലും അര്‍ജന്റീനയും സ്വീകരിച്ചത്. 

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ ഗ്രൂപ്പുകളാണ് ബ്രസീലിനൊപ്പം ഗ്രൂപ്പ് ജിയിലുള്ളത്. ഗ്രൂപ്പ് എച്ചിലാണ് ഘാന. പോര്‍ച്ചുഗല്‍, ഉറുഗ്വെ, സൗത്ത് കൊറിയ എന്നിവരാണ് ഗ്രൂപ്പ് എച്ചിലുള്ളവര്‍. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നിവരാണ് ടൂണിഷ്യക്കൊപ്പമുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com