'രണ്ട് മത്സരത്തിന് ശേഷം പിന്നെ അവസരമില്ല, ഇത് ബുദ്ധിമുട്ടിക്കുന്നു'; തുറന്ന് പറഞ്ഞ് അക്ഷര്‍ പട്ടേല്‍ 

പ്ലേയിങ് ഇലവനില്‍ തുടരെ അവസരം ലഭിക്കുന്നില്ല എന്നത് പ്രയാസപ്പെടുത്തുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍
അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി
അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി

ഹരാരെ: പ്ലേയിങ് ഇലവനില്‍ തുടരെ അവസരം ലഭിക്കുന്നില്ല എന്നത് പ്രയാസപ്പെടുത്തുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം എന്നും അക്ഷര്‍ പറഞ്ഞു. 

രണ്ട് മത്സരം കളിച്ച് കഴിഞ്ഞ് അടുത്ത കളിയില്‍ പുറത്തിരിക്കേണ്ടി വരിക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇത് പ്രയാസമാണ്. എന്നാല്‍ ഞാന്‍ സ്വയം പിന്തുണയ്ക്കുകയും ഇത് ഞാന്‍ പ്രയോജനപ്പെടുത്തേണ്ട അവസരമാണ് എന്ന ചിന്ത മനസില്‍ കൊണ്ടുവരാനും ശ്രമിക്കും, അക്ഷര്‍ പറയുന്നു. 

രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ഇടംകൈ സ്പിന്നറായ അക്ഷര്‍ ഇന്ത്യന്‍ ടീമിലേക്ക് വന്ന് പോകുന്നത്. 2014ന് ശേഷം ഏകദിനത്തില്‍ 50ന് മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. 

ഈ കളിയില്‍ നല്ല പ്രകടനം പുറത്തെടുത്താല്‍ അടുത്ത മത്സരം എനിക്ക് കളിക്കാം. ഏതാനും അവസരം നല്‍കിയതിന് ശേഷം എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കാം എന്ന ചിന്തയിലേക്കും എനിക്ക് എത്താം. പക്ഷേ പോസിറ്റീവായി കാര്യങ്ങള്‍ കാണുകയാണ് ഞാന്‍. ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിക്കുന്നു എന്ന നിലയിലാണ് ഞാന്‍ കാണുന്നത്, അക്ഷര്‍ പറഞ്ഞു. 

സിംബാബ്‌വെക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് അക്ഷര്‍ രണ്ട് വിക്കറ്റ് പിഴുതത്. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനേയും അക്ഷര്‍ പ്രശംസിച്ചു. ഗില്‍ ബാറ്റ് ചെയ്ത വിധം, സിംഗിളുകളും ഡബിളുകളും എടുത്തത്, കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കാതിരുന്നത്, വലിയ പോസിറ്റീവായി ഞാന്‍ കാണുന്നത് ഇതെല്ലാമാണ്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പരമ്പരയില്‍ അവരുടെ പ്ലാനുകളില്‍ ജയം കാണാനായെന്നും അക്ഷര്‍ പറഞ്ഞു. അക്ഷര്‍ യോര്‍ക്കറുകളും സ്ലോ ഡെലിവറികളും എറിയുന്നത് സന്തോഷിപ്പിക്കുന്നു. സ്ലോ ഡെലിവറികളും വൈഡ് യോര്‍ക്കറുകളും ശാര്‍ദുല്‍ മിക്‌സ് ചെയ്യുന്നതും മികച്ച് നിന്നു. ദീപക്കിന് തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് ലഭിച്ചെന്നും അക്ഷര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com