'ചേട്ടാ എന്ന വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും'; മലയാളികളുടെ പിന്തുണ ചൂണ്ടി സഞ്ജു സാംസണ്‍ 

സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്‍പ് സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പ്രതികരണം
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഹരാരെ: ഇന്ത്യക്കായി വളരെ കുറച്ച് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത് എങ്കിലും ആരാധകരുടെ പിന്തുണ തന്റെ അത്ഭുതപ്പെടുത്തുന്നതായി മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്‍പ് സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പ്രതികരണം വന്നത്. 

എനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. കാണികളില്‍ ഒരുപാട് മലയാളികള്‍ ഉണ്ടെന്ന് തോന്നുന്നു. അവരുടെ ചേട്ടാ വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു എന്നും സഞ്ജു പറഞ്ഞു. 

സിംബാബ് വെക്കെതിരാ രണ്ടാം ഏകദിനത്തില്‍ 43 റണ്‍സോടെ പുറത്താവാതെ നിന്ന് സഞ്ജു മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും സഞ്ജുവില്‍ നിന്ന് വന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് കഴിഞ്ഞില്ല. 

13 പന്തില്‍ നിന്ന് രണ്ട് സിക്‌സോടെ 15 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് സംഘത്തില്‍ സഞ്ജു ഇടം നേടിയിട്ടില്ല. ഇതോടെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ സഞ്ജു ഇടം നേടാനുള്ള സാധ്യതകളും വിരളമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com