വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം; പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയ മിര്‍സ

അത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. രണ്ടാഴ്ച മുന്‍പ് കനഡ ഓപ്പണില്‍ കളിക്കുമ്പോള്‍ എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയാ മിര്‍സ. ഇതോടെ തന്റെ വിരമിക്കല്‍ തീരുമാനത്തിലും മാറ്റം വരും എന്ന് താരം വ്യക്തമാക്കി. കനേഡിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് സാനിയക്ക് പരിക്കേറ്റത്. 

അത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. രണ്ടാഴ്ച മുന്‍പ് കനഡ ഓപ്പണില്‍ കളിക്കുമ്പോള്‍ എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. എന്നാല്‍ സ്‌കാന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പരിക്ക് അത്ര ഗുരുതരമാണ് എന്ന് കരുതിയിരുന്നില്ല, സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഏതാനും ആഴ്ച കളിക്കാനാവില്ല. യുഎസ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നു. ഈ പരിക്കെത്തിയ സമയം വളരെ മോശമാണ്. എന്റെ വിരമിക്കല്‍ പ്ലാനുകളിലും ഇതോടെ മാറ്റം വരും എന്നും താരം വ്യക്തമാക്കി. ആ വര്‍ഷം അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്. 

വനിതാ ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവയില്‍ ജയം നേടിയ താരമാണ് സാനിയ. മിക്‌സഡ് ഡബിള്‍സിലും ഓസ്‌ട്രേലിയണ്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും സാനിയ കിരീടം തൊട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com