ലിവര്‍പൂളിനെ 'ഓടിത്തോല്‍പ്പിച്ച്' മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; എറിക്കിന്റെ തന്ത്രത്തില്‍ ആദ്യ ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2022 10:47 AM  |  

Last Updated: 23rd August 2022 10:49 AM  |   A+A-   |  

liverpool1

ഫോട്ടോ: എഎഫ്പി

 

മാഞ്ചസ്റ്റര്‍: ആദ്യ രണ്ട് കളിയിലും തോറ്റ് പ്രതീക്ഷയറ്റ് നില്‍ക്കെ ലിവര്‍പൂളിനെ വീഴ്ത്തി ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുള്ള തന്റെ ആദ്യ ജയം ലിവര്‍പൂളിനെ വീഴ്ത്തി ആഘോഷിക്കുകയാണ് കോച്ച് എറിക് ടെന്‍ ഹാഗ്. 

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂളിന് എതിരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. 16ാം മിനിറ്റില്‍ സാഞ്ചോയും 53ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി വല കുലുക്കിയപ്പോള്‍ 81ാം മിനിറ്റില്‍ സലയാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. 

സാഞ്ചോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മികവാണ് തകര്‍പ്പന്‍ തിരിച്ചുവരവിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തുണച്ചത്. ആദ്യ പകുതിയില്‍ കളം നിറഞ്ഞ ലിസാന്‍ഡ്രോ തന്റെ ഡ്രിബിള്‍ ശ്രമങ്ങളിലെല്ലാം ലക്ഷ്യം കണ്ടു. മൂന്ന് വട്ടം പന്ത് വീണ്ടെടുത്ത താരം രണ്ട് ക്ലിയറന്‍സും നടത്തി. അതിലൊന്ന് ബ്രൂണോ സെല്‍ഫ് ഗോളിലേക്ക് പോകുന്നത് തടഞ്ഞും. 

114 കിലോമീറ്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെതിരെ പിന്നിട്ടത്. ലിവര്‍പൂളിനേക്കാള്‍ 51 സ്പ്രിന്റ്‌സ് കൂടുതല്‍. ബ്രെന്റ്‌ഫോര്‍ഡിന് എതിരായ യുനൈറ്റഡിന്റെ കഴിഞ്ഞ കളിയില്‍ അവരേക്കാള്‍ എട്ട് മൈല്‍സ് കുറവായിരുന്നു യുനൈറ്റഡിന്റെ റണ്ണിങ് ഡിസ്റ്റന്‍സ്. 

ജനുവരിക്ക് ശേഷം ആദ്യമായാണ് റഷ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്യുന്നത്. 17 മത്സരങ്ങളില്‍ ഗോള്‍ വല കുലുക്കാനാവാതെയാണ് റഷ്‌ഫോര്‍ഡ് കളിച്ച് പോയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഷ്യാകപ്പ് ക്രിക്കറ്റ്: അഡ്വ രജിത് രാജേന്ദ്രന്‍ ഇന്ത്യന്‍ ടീം മാനേജര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ