സലയ്ക്ക് കൂച്ചുവിലങ്ങിട്ട 2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍; പിടിച്ചു കയറിയത് പുതിയ സൈനിങ്ങുകളില്‍

ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം പാട്രിസ് എവ്രയുമായി ടൈറസിനെ താരതമ്യപ്പെടുത്തുകയാണ് ഫുട്‌ബോള്‍ ലോകം
ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മുഹമ്മദ് സല, ടൈറല്‍ മലാസിയ/ഫോട്ടോ: എഎഫ്പി
ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മുഹമ്മദ് സല, ടൈറല്‍ മലാസിയ/ഫോട്ടോ: എഎഫ്പി

മാഞ്ചസ്റ്റര്‍ : പുതിയ സൈനിങ്ങുകള്‍ നിറഞ്ഞ് കളിച്ചതോടെ ലിവര്‍പൂളിനെ വീഴ്ത്തി സീസണിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്ലോപ്പിനേയും കൂട്ടരേയും തോല്‍പ്പിച്ച് വിട്ടതിന് പിന്നാലെ ടീമിലേക്ക് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എത്തിയ ലിസാന്‍ഡ്രോ മാര്‍ട്ടിനസും ടൈറല്‍ മലാസിയയുമാണ് ശ്രദ്ധ പിടിക്കുന്നത്. 

ലെഫ്റ്റ് ബാക്കായി ലൂക്ക് ഷോയ്ക്ക് പകരമാണ് 23കാരനായ ടൈറല്‍ മലാസിയ ഇറങ്ങിയത്. മുഹമ്മദ് സലയുടേയും റൈറ്റ് ബാക്കായ അര്‍നോള്‍ഡിന്റേയും
മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ മലാസിയക്ക് കഴിഞ്ഞു. ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം പാട്രിസ് എവ്രയുമായി ടൈറസിനെ താരതമ്യപ്പെടുത്തുകയാണ് ഫുട്‌ബോള്‍ ലോകം. 

18ാം വയസില്‍ ഫെയ്‌നൂര്‍ഡ് അക്കാദമിയില്‍ നാപ്പോളിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചാണ് മലാസിയയുടെ അരങ്ങേറ്റം. 98 മത്സരങ്ങള്‍ ഫെയ്‌നൂര്‍ഡ് അക്കാദമിക്കായി കളിച്ച് നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കണ്ണുകള്‍ താരത്തെ ഉടക്കുന്നത്. 

വരാനെയ്‌ക്കൊപ്പം നിന്ന് പ്രതിരോധ മതില്‍ ഉയര്‍ത്താന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് കഴിഞ്ഞു. സലയ്ക്കും മില്‍നറിനും തടയിട്ടാണ് മാര്‍ട്ടിനസ് കളം നിറഞ്ഞത്. ഓണ്‍ ഗോളിലേക്ക് ബ്രൂണോ ഫെര്‍നാണ്ടസ് വീണേക്കുമെന്ന് തോന്നിച്ചപ്പോഴും രക്ഷകനായത് മാര്‍ട്ടിനസ് ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com