സ്വന്തം മണ്ണില്‍ 100 ടെസ്റ്റുകള്‍; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്റ് താരമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ 

സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍
വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി
വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി

മാഞ്ചസ്റ്റര്‍: സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇറങ്ങിയപ്പോഴാണ് ആന്‍ഡേഴ്‌സന്‍ നേട്ടം സ്വന്തമാക്കിയത്. 

2003ല്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സന്‍ കളിച്ചത് 174 ടെസ്റ്റുകള്‍. ഇതില്‍ 100 ടെസ്റ്റുകള്‍ കളിച്ചത് ഇംഗ്ലണ്ട് മണ്ണില്‍. 150ന് മുകളില്‍ ടെസ്റ്റുകള്‍ കളിച്ച ലോക ക്രിക്കറ്റിലെ മൂന്നേ മൂന്ന് പേസര്‍മാരില്‍ മുന്‍പില്‍ ആന്‍ഡേഴ്‌സനുണ്ട്. 158 ടെസ്റ്റുകള്‍ കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡും 166 ടെസ്റ്റുകള്‍ കളിച്ച ജാക്ക് കാലിസുമാണ് പിന്നെയുള്ളവര്‍. 

ഓള്‍ഡ് ട്രഫോര്‍ഡിലെ ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്‍ഡില്‍ നിന്നാണ് 100ാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ ബൗള്‍ ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുക്കാന്‍ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന് കഴിഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ സറെല്‍ ഇര്‍വിയുടെ വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. 

സ്വന്തം മണ്ണില്‍ കൂടുതല്‍ ടെസ്റ്റ് കളിച്ച താരങ്ങളില്‍ ആന്‍ഡേഴ്‌സന് പിന്നില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 94 ടെസ്റ്റുകള്‍. റിക്കി പോണ്ടിങ് 92 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 91 ടെസ്റ്റും കളിച്ചു. 89 ടെസ്റ്റുകള്‍ കളിച്ച അലസ്റ്റിയര്‍ കുക്കാണ് ലിസ്റ്റില്‍ പിന്നെയുള്ളത്. 

173 ടെസ്റ്റിലെ 321 ഇന്നിങ്‌സില്‍ നിന്ന് 658 വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. ഇക്കണോമി 2.80. മികച്ച ഫിഗര്‍ 7-42. സ്വന്തം ടെസ്റ്റില്‍ 100 ടെസ്റ്റുകള്‍ എന്ന നേട്ടം തൊടാന്‍ സാധിക്കുന്ന മറ്റൊരു താരം സ്റ്റുവര്‍ട്ട് ബ്രോഡാണ്. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com