'കോഹ്‌ലിയെ നെറ്റ്‌സില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍ 

നെറ്റ്‌സില്‍ വിരാട് കോഹ്‌ലി പരിശീലനത്തിനായി ചെലവഴിക്കുന്ന സമയം കണ്ട് ഞെട്ടിയതായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍
റാഷിദ് ഖാന്‍, വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍
റാഷിദ് ഖാന്‍, വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍

ദുബായ്: നെറ്റ്‌സില്‍ വിരാട് കോഹ്‌ലി പരിശീലനത്തിനായി ചെലവഴിക്കുന്ന സമയം കണ്ട് ഞെട്ടിയതായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലിന്റെ സമയം നടന്ന സംഭവമാണ് റാഷിദ് ഖാന്‍ വെളിപ്പെടുത്തുന്നത്. 

ഐപിഎല്ലിന്റെ സമയം ആര്‍സിബിക്കെതിരായ മത്സരത്തിന് മുന്‍പ് പരിശീലനത്തിനായി ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. നെറ്റ്‌സില്‍ വിരാട് കോഹ് ലി എത്ര വട്ടം എത്തിയെന്ന് ഞാന്‍ എണ്ണുകയായിരുന്നു. രണ്ടര മണിക്കൂറോളം കോഹ് ലി ബാറ്റ് ചെയ്തു. ഞാന്‍ ശരിക്കും ഞെട്ടി. ഞങ്ങളുടെ നെറ്റ്‌സിലെ പരിശീലനം അവസാനിച്ചിട്ടും കോഹ് ലി അവിടെ തന്നെ ഉണ്ടായി. ബാറ്റ് ചെയ്തുകൊണ്ടേ ഇരുന്നു. അടുത്ത ദിവസം ഞങ്ങള്‍ക്കെതിരെ കോഹ് ലി 70 റണ്‍സ് നേടി, റാഷിദ് പറയുന്നു. 

കോഹ് ലിയുടെ ചിന്താഗതി വളരെ പോസിറ്റീവാണെന്നാണ്് റാഷിദ് ഖാന്‍ ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്‍ 2022 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് കോഹ് ലി തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 54 പന്തില്‍ നിന്ന് നേടിയത് 73 റണ്‍സ്. കോഹ് ലി ഫോം ഇല്ലാതെ നില്‍ക്കുകയാണ് എന്ന് തോന്നുന്നില്ലെന്നും റാഷിദ് പറഞ്ഞു. 

ബാറ്റ് ചെയ്യുമ്പോള്‍ എനിക്കെതിരെ മനോഹര ഷോട്ടുകളാണ് കോഹ് ലിയില്‍ നിന്ന് വന്നത്. ഫോം ഔട്ട് ആണെന്ന് ഒരിക്കലും തോന്നിയില്ല. കോഹ് ലിയുടെ മേലുള്ള പ്രതീക്ഷകള്‍ വലുതാണ്. ഓരോ രണ്ട് മത്സരം കൂടുമ്പോഴും കോഹ് ലി സെഞ്ചുറി നേടണം എന്നാണ് ആളുകള്‍ക്ക്. ടെസ്റ്റില്‍ പ്രയാസമേറിയ ഘട്ടം കോഹ് ലി പിന്നിട്ട് കഴിഞ്ഞു. മറ്റൊരു താരം 50, 60, 70 റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞാല്‍ അവര്‍ ഫോമിലാണ് എന്നാണ് പറയുക. എന്നാല്‍ കോഹ് ലി സെഞ്ചുറി നേടണം എന്നാണ് എന്നും റാഷിദ് ഖാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com