ഫോമിലേക്ക് തിരിച്ചെത്തുന്ന സൂചനയുമായി കോഹ്‌ലി; നെറ്റ്‌സില്‍ സ്പിന്നര്‍മാരെ അടിച്ചുപറത്തി 

ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയുമായി നെറ്റ്‌സില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്
നെറ്റ്‌സില്‍ വിരാട് കോഹ് ലിയുടെ പരിശീലനം/വീഡിയോ ദൃശ്യം
നെറ്റ്‌സില്‍ വിരാട് കോഹ് ലിയുടെ പരിശീലനം/വീഡിയോ ദൃശ്യം

ദുബായ്: ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയുമായി നെറ്റ്‌സില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്. ഏഷ്യാ കപ്പിനുള്ള പരിശീലനത്തിന്റെ സമയം നെറ്റ്‌സില്‍ രവീന്ദ്ര ജഡേജ, അശ്വിന്‍, ചഹല്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ അടിച്ചുപറത്തുകയാണ് കോഹ് ലി. 

ഏഷ്യാ കപ്പോടെ ഫോമിലേക്ക് തിരിച്ചെത്തുന്ന കോഹ് ലിയെ കാണാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആത്മവിശ്വാസം വീണ്ടെടുത്ത കോഹ് ലിയെയാണ് നെറ്റ്‌സില്‍ കാണുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു കോഹ്‌ലി. 

2014ല്‍ ഇംഗ്ലണ്ടില്‍ നേരിട്ടതിന് സമാനമായ പ്രശ്‌നമല്ല ഇപ്പോള്‍ താന്‍ അഭിമുഖീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോഹ് ലി പറഞ്ഞു. അന്ന് ഇംഗ്ലണ്ടില്‍ നന്നായാണ് ബാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താളം കണ്ടെത്താനാവുമ്പോള്‍ നന്നായാണ് ബാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നും, കോഹ് ലി പറയുന്നു. 

നന്നായി ബാറ്റ് ചെയ്യുന്നു എന്ന് മനസിലാക്കുന്നതിനാല്‍ തന്നെ സംബന്ധിച്ച് ഇപ്പോള്‍ നേരിടുന്നത് വലിയ പ്രശ്‌നം അല്ല. ഇംഗ്ലണ്ടില്‍ നന്നായല്ല ബാറ്റ് ചെയ്യുന്നത് എന്ന തോന്നല്‍ വന്നതോടെ പിഴവുകള്‍ മറികടക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വന്നു. എന്നാലിപ്പോള്‍ അതല്ല അവസ്ഥ എന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോ ഗെയിം പ്ലാനില്‍ കോഹ് ലി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com