'എറിഞ്ഞത് മുഴുവന്‍ ലെഗ് ബ്രേക്ക്'; ബെംഗളൂരു ടെസ്റ്റിലെ തന്ത്രം പറഞ്ഞ് വസീം അക്രം 

1987ലെ ബംഗളൂരു ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ താന്‍ ലെഗ് ബ്രേക്ക് ആണ് എറിഞ്ഞത് മുഴുവന്‍ എന്നാണ് വസീം അക്രം പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം മുന്‍പിലുള്ളപ്പോള്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിലെ ഓര്‍മ പങ്കുവെക്കുകയാണ് പാക് മുന്‍ പേസര്‍ വസീം അക്രം. 1987ലെ ബംഗളൂരു ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ താന്‍ ലെഗ് ബ്രേക്ക് ആണ് എറിഞ്ഞത് മുഴുവന്‍ എന്നാണ് വസീം അക്രം പറയുന്നത്. 

പിച്ചില്‍ പുല്ലുണ്ടായിരുന്നു എന്ന് പറഞ്ഞാണ് വസീം അക്രം തുടങ്ങിയത്. എന്നാല്‍ അത് മത്സരത്തിന്റെ തലേന്ന് വെട്ടി കളഞ്ഞതായി കപില്‍ ദേവ് പറഞ്ഞു. എങ്കിലും പലയിടത്തായി പുല്ലുണ്ടായിരുന്നു എന്നും പന്ത് ടേണ്‍ ലഭിച്ചു എന്നും അക്രം തിരിച്ചടിച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ പന്ത് വളരെ അധികം ടേണ്‍ ചെയ്തിരുന്നു. ന്യൂ ബോളില്‍ ലെഗ് ബ്രേക്ക് മാത്രമാണ് ഞാന്‍ എറിഞ്ഞത്. രണ്ട് വിക്കറ്റും ഞാന്‍ വിഴ്ത്തി, ശ്രീകാന്തിന്റേയും അമര്‍നാഥിന്റേയും, അക്രം പറയുന്നു. 

ഗാവസ്‌കറിന്റെ അവസാന ടെസ്റ്റായിരുന്നു അത് എന്നാണ് കപില്‍ ദേവ് ഓര്‍മിപ്പിച്ചത്. ആര്‍ക്കും പന്ത് മനസിലാക്കാന്‍ പറ്റുന്നുണ്ടായില്ല. എന്നാല്‍ ഗാവസ്‌കറിന്റെ ടൈമിങ് മനോഹരമായിരുന്നു. മറ്റേതോ പിച്ചിലാണ് ഗാവസ്‌കര്‍ ബാറ്റ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി. 16 റണ്‍സിനോ മറ്റോ ആണ് തങ്ങള്‍ തോറ്റത് എന്നും കപില്‍ ദേവ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com