9ാം നമ്പര്‍ ജഴ്‌സിയിലെ ഗോള്‍ വേട്ട; പോര് തുടങ്ങി ലെവന്‍ഡോസ്‌കിയും ബെന്‍സെമയും

രണ്ട് കളിയില്‍ നിന്ന് രണ്ട് ഗോള്‍ ലെവന്‍ഡോസ്‌കി നേടി. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ബെന്‍സെമയുടെ പേരിലുള്ളത്
ലെവന്‍ഡോവ്‌സ്‌കി, ബെന്‍സെമ/ഫോട്ടോ: എഎഫ്പി
ലെവന്‍ഡോവ്‌സ്‌കി, ബെന്‍സെമ/ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: ലാ ലീഗയില്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ക്ലബുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഗോള്‍ വേട്ടയില്‍ മുന്‍പിലെത്താനുള്ള പോര് തുടങ്ങി ലെവന്‍ഡോസ്‌കിയും ബെന്‍സെമയും. തങ്ങളുടെ ടീമുകള്‍ക്കായി ഓരോ ഗോള്‍ വീതം നേടി കഴിഞ്ഞ റയലിന്റേയും ബാഴ്‌സയുടേയും ഒന്‍പതാം നമ്പര്‍ ജഴ്‌സിക്കാര്‍ സഹതാരങ്ങള്‍ക്ക് ഗോളിലേക്ക് വഴിയൊരുക്കിയും നിറയുകയാണ്. 

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 9ാം നമ്പര്‍ ജഴ്‌സിക്കാരാണ് ലാ ലീഗയില്‍ നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് കളിയില്‍ നിന്ന് രണ്ട് ഗോള്‍ ലെവന്‍ഡോസ്‌കി നേടി. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ബെന്‍സെമയുടെ പേരിലുള്ളത്. 4 അവസരങ്ങളും ബെന്‍സെമ സൃഷ്ടിച്ചു. സന്‍ സെബാസ്റ്റിയനെ 4-1ന് വീഴ്ത്തിയപ്പോള്‍ അന്‍സു ഫാതിയുടെ ഗോളിലെ അസിസ്റ്റ് ലെവന്‍ഡോസ്‌കിയുടെ പേരിലാണ്. സെല്‍റ്റ വിഗോയെ 4-1ന് വീഴ്ത്തിയപ്പോള്‍ പെനാല്‍റ്റി നേടിയെടുത്തും ബെന്‍സെമ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. 

ലെവന്‍ഡോസ്‌കിക്ക് പുറമെ ഡെംബെലെയും അന്‍സു ഫാതിയും റയല്‍ സോഷ്യാഡാഡിനെതിരെ സ്‌കോര്‍ ചെയ്തപ്പോള്‍ ലുക്കാ മോഡ്രിച്ചും വിനിഷ്യസും, വാല്‍വെര്‍ദെയും റയലിനായും ഗോള്‍ വല കുലുക്കി ടീമിന്റെ ശക്തി കാണിച്ചു. എന്നാല്‍ റയല്‍, ബാഴ്‌സ സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി റയല്‍ ബെറ്റിസിന്റെ സ്‌ട്രൈക്കര്‍ ബോര്‍ജയാണ് ലാ ലീഗയില്‍ ഇപ്പോള്‍ മൂന്ന് ഗോളോടെ ടോപ് സ്‌കോററായി നില്‍ക്കുന്നത്. 

രണ്ട് ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിക്കൊപ്പമുള്ളത് അഞ്ച് താരങ്ങളും. കഴിഞ്ഞ സീസണില്‍ 27 ഗോളാണ് ബെന്‍സെമ റയലിനായി സ്‌കോര്‍ ചെയ്തത്. ബുണ്ടസ് ലീഗയില്‍ കഴിഞ്ഞ സീസണില്‍ ബെന്‍സെമ കണ്ടെത്തിയത് 35 ഗോളും. കഴിഞ്ഞ രണ്ട് സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും ലെവന്‍ഡോസ്‌കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com