'7+18, ഈ കൂട്ടുകെട്ടാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്'; ധോനിയോടുള്ള ഇഷ്ടം പറഞ്ഞ് വിരാട് കോഹ്‌ലി

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് ഒരുങ്ങുന്നതിന് ഇടയില്‍ എംഎസ് ധോനിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫോട്ടോ: എഎഫ്പി

ദുബായ്: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് ഒരുങ്ങുന്നതിന് ഇടയില്‍ എംഎസ് ധോനിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് വിരാട് കോഹ്‌ലി. ധോനിക്കൊപ്പം ക്രീസില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍. 

ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആവുന്നതായിരുന്നു കരിയറിലെ എന്റെ ഏറ്റവും സന്തോഷവും ആവേശവും നിറഞ്ഞ സമയം. നമ്മുടെ പാര്‍ട്‌നര്‍ഷിപ്പുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും. 7+18, എന്നാണ് കോഹ് ലി ട്വിറ്ററില്‍ കുറിച്ചത്. 

കോഹ്‌ലിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വിരമിക്കല്‍ സൂചനയാണോ കോഹ്‌ലിയുടെ ഈ പോസ്റ്റിന് പിന്നില്‍ എന്ന ചോദ്യവും ആരാധകരില്‍ നിന്ന് ഉയരുന്നു. ഓഗസ്റ്റ് 25നാണ് കോഹ്‌ലി ട്വീറ്റ് ചെയ്തിരിക്കുന്നത്. 7+18 25 ആണെന്നുള്ളതും ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

2016 ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ ധോനിയും കോഹ്‌ലിയും ചേര്‍ന്ന് കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ഇതിന്റെ ചിത്രമാണ് കോഹ് ലി പങ്കുവെച്ചത്. അന്ന് 51 പന്തില്‍ കോഹ് ലി 82 റണ്‍സ് നേടി. ഇന്ത്യയെ ആറ് വിക്കറ്റ് ജയത്തിലേക്കും നയിച്ചു. 

2014ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് വരെ ധോനിയുടെ ഡെപ്യൂട്ടിയായിരുന്നു കോഹ്‌ലി. 2017ല്‍ മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി ഇന്ത്യയുടെ ക്യാപ്റ്റനായി. നിലവില്‍ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയാണ് കോഹ് ലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യക്കായി കോഹ് ലി കളിച്ചിരുന്നില്ല. ഏഷ്യാ കപ്പിലൂടെ ഫോം വീണ്ടെടുത്ത കോഹ് ലിയെ കാണാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com