800 വിക്കറ്റുകൾ! ആ എലൈറ്റ് പട്ടികയിൽ ഇനി സ്റ്റുവർട്ട് ബ്രോഡും

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം എലൈറ്റ് പട്ടികയിൽ ഇടം പിടിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റർ: അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 800 വിക്കറ്റുകളെന്ന നേട്ടത്തിലെത്തി ഇം​ഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബോർഡ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം എലൈറ്റ് പട്ടികയിൽ ഇടം പിടിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ മാത്രം ബൗളറെന്ന പെരുമയും ഇം​ഗ്ലീഷ് പേസർക്ക് സ്വന്തം. 

മത്സരത്തില്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍, കീഗന്‍ പീറ്റേഴ്‌സണ്‍ എന്നിവരെ പുറത്താക്കിയതോടെ ബ്രോഡ് 800ൽ എത്തി. പിന്നാലെ കെയ്ൽ വെരെയ്‌ന്നെയേയും താരം മടക്കി നേട്ടം 801ൽ എത്തിച്ചു. ജെയിംസ് ആന്‍ഡേഴ്‌സണ് ശേഷം 800 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1374 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാമത്. ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, ഗ്ലെന്‍ മഗ്രാത്ത് എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com