ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം നവ്ജീത് കൗറിന് വിലക്ക്; ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയില്‍

ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവാണ് നവ്ജീത്
നവ്ജീത് കൗര്‍/ഫോട്ടോ: എഎഫ്പി
നവ്ജീത് കൗര്‍/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: മറ്റൊരു ഇന്ത്യന്‍ താരം കൂടി ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയില്‍. ഡിസ്‌കസ് ത്രോ താരം നവ്ജീത് കൗറിനെയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതോടെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവാണ് നവ്ജീത്. എന്നാല്‍ ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ടാം സ്ഥാനത്താണ് നവ്ജീതിന് ഫിനിഷ് ചെയ്യാനായത്. 

കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒന്‍പതാമത്തെ ഇന്ത്യന്‍ താരമാണ് കൗര്‍. ഈ വര്‍ഷം ജൂണില്‍ കൊസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക്‌സില്‍ നവ്ജീത് സ്വര്‍ണം നേടിയിരുന്നു. 

2014ലെ ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് നവ്ജീത് ശ്രദ്ധ പിടിക്കുന്നത്. ലോക ജൂനിയേഴ്‌സില്‍ സീമ പുനിയക്ക് ശേഷം മെഡല്‍ നേടുന്ന ആദ്യ താരമായിരുന്നു നവ്ജീത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com