950 വിക്കറ്റ്; പേസര്‍മാരില്‍ എതിരാളികളില്ലാതെ ആന്‍ഡേഴ്‌സന്‍ 

രാജ്യാന്തര ക്രിക്കറ്റിലെ പേസര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് ആന്‍ഡേഴ്‌സന്‍ ഒന്നാം സ്ഥാനം പിടിച്ചു
ജെയിംസ് ആന്‍ഡേഴ്‌സന്‍/ഫോട്ടോ: എഎഫ്പി
ജെയിംസ് ആന്‍ഡേഴ്‌സന്‍/ഫോട്ടോ: എഎഫ്പി

മാഞ്ചസ്റ്റര്‍: സൗത്ത് ആഫ്രിക്കയെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വീഴ്ത്തിയതിന് ഇടയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്ത് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. രാജ്യാന്തര ക്രിക്കറ്റിലെ പേസര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് ആന്‍ഡേഴ്‌സന്‍ ഒന്നാം സ്ഥാനം പിടിച്ചു. 

മൂന്ന് ഫോര്‍മാറ്റിലുമായി 951 വിക്കറ്റാണ് ആന്‍ഡേഴ്‌സന്റെ പേരിലുള്ളത്. 174 ടെസ്റ്റില്‍ നിന്ന് 664 വിക്കറ്റും, 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റും 19 ട്വന്റി20യില്‍ നിന്ന് 18 വിക്കറ്റുമാണ് ആന്‍ഡേഴ്‌സന്റെ അക്കൗണ്ടിലുള്ളത്. 

949 വിക്കറ്റാണ് മഗ്രാത്ത് തന്റെ രാജ്യാന്തര കരിയറില്‍ വീഴ്ത്തിയത്. 124 ടെസ്റ്റില്‍ നിന്ന് മഗ്രാത്ത് വീഴ്ത്തിയത് 563 വിക്കറ്റ്. 250 ഏകദിനങ്ങളില്‍ നിന്ന് 381 വിക്കറ്റും 2 ട്വന്റി20യില്‍ നിന്ന് 5 വിക്കറ്റും മഗ്രാത്ത് വീഴ്ത്തി. രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സന്‍. 

800 ടെസ്റ്റ് വിക്കറ്റും 534 ഏകദിന വിറ്റും വീഴ്ത്തി മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത്. 495 കളിയില്‍ നിന്നാണ് മുരളീധരന്‍ 1347 വിക്കറ്റ് വീഴ്ത്തിയത്. 339 മത്സരങ്ങളില്‍ നിന്ന് 1001 വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വോണ്‍ ആണ് രണ്ടാം സ്ഥാനത്ത്. 403 മത്സരങ്ങളില്‍ നിന്ന് 956 വിക്കറ്റ് വീഴ്ത്തിയ കുംബ്ലേയാണ് നാലാമത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com