ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

‘തിരിച്ചടികളെക്കാൾ മഹത്തരമാണ് തിരിച്ചു വരവ്’- ഹർദിക് പാണ്ഡ്യ 2.0; ഈ ചിത്രത്തിലുണ്ട് എല്ലാം

ഇക്കഴിഞ്ഞ ഐപിഎല്ലിൽ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായുള്ള ഹർദികിന്റെ രൂപ മാറ്റവും ക്രിക്കറ്റ് കളത്തിലേക്കുള്ള മടങ്ങി വരവും ആരാധകർ കണ്ടു
Published on

ദുബായ്: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ കാണിച്ച ആത്മവിശ്വാസം ക്രിക്കറ്റ് ആരാധകർ എക്കാലവും ഓർത്തു വയ്ക്കുന്ന ഒന്നായിരിക്കും. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഏഷ്യാ കപ്പ് പോരാട്ടത്തിനിടെയാണ് ഹർദികിന് പരിക്കേൽക്കുന്നത്. അന്ന് സ്ട്രെച്ചറിലായിരുന്നു താരത്തെ പുറത്തേക്ക് കൊണ്ടു പോയത്. 

പിന്നീട് ഹർദികിന്റെ കരിയർ തന്നെ ചോദ്യ ചിഹ്നത്തിലായി. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് പലരും വിധിയെഴുതി. പരിക്കിനെ തുടർന്ന് ഒട്ടേറെ ശസ്ത്രക്രിയകൾ, മാസങ്ങൾ നീണ്ട വിശ്രമം, രണ്ട് വർഷത്തോളം ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കൽ.  

ഇക്കഴിഞ്ഞ ഐപിഎല്ലിൽ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായുള്ള ഹർദികിന്റെ രൂപ മാറ്റവും ക്രിക്കറ്റ് കളത്തിലേക്കുള്ള മടങ്ങി വരവും ആരാധകർ കണ്ടു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഐപിഎല്ലിൽ താരം ടീമിനെ മുന്നിൽ നിന്നു നയിച്ചു. 

തന്റെ ക്യാരക്ടറിൽ പോലും മാറ്റം വരുത്തിയ പുതിയ ഹർദികിനെയാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ പോരാട്ടത്തിൽ കണ്ടത്. വെല്ലുവിളികൾക്ക് മുന്നിൽ പതറാത്ത കൂളായ ആത്മവിശ്വാസം ഉള്ള ​​ഹർദിക്. 

പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഹർദിക് തന്റെ സാമൂഹിക മാധ്യമ പേജിൽ പങ്കിട്ട ചിത്രം ഇപ്പറഞ്ഞ കാര്യങ്ങളെ വളരെ കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നു. രണ്ട് ചിത്രങ്ങളിലൂടെ ഹർദിക് തന്നെ അത് പറയുന്നു. ഒപ്പം ഒരു കുറിപ്പും. ‘തിരിച്ചടികളെക്കാൾ മഹത്തരമാണ് തിരിച്ചുവരവ്’– എന്നായിരുന്നു ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com