അത് ക്ലാസ്! ലോകത്ത് ഒരു കളിക്കാരനും കോഹ്‌ലിയെ ആ 2 സിക്‌സില്‍ നിന്ന് തടയാനാവില്ല: ഹാരിസ് റൗഫ് 

'ആ രണ്ട് സിക്‌സ് അടിക്കുന്നതില്‍ നിന്ന് ലോകത്ത് ഒരു താരത്തിനും വിരാട് കോഹ്‌ലിയെ തടയാന്‍ സാധിക്കുമായിരുന്നില്ല'
വിരാട് കോഹ്‌ലി / ഫയല്‍: പിടിഐ
വിരാട് കോഹ്‌ലി / ഫയല്‍: പിടിഐ

കറാച്ചി: കോഹ് ലിയല്ലാതെ ഹര്‍ദിക്ക് പാണ്ഡ്യയോ ദിനേശ് കാര്‍ത്തിക്കോ ആയിരുന്നു അന്ന് തനിക്കെതിരെ ആ രണ്ട് സിക്‌സ് പറത്തിയത് എങ്കില്‍ വേദനിക്കുമായിരുന്നു എന്ന് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്. ആ രണ്ട് സിക്‌സ് അടിക്കുന്നതില്‍ നിന്ന് ലോകത്ത് ഒരു താരത്തിനും വിരാട് കോഹ്‌ലിയെ തടയാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഹാരിസ് റൗഫ് പറയുന്നു. 

ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വന്ന കോഹ് ലിയുടെ ക്ലാസിക് ഇന്നിങ്‌സിലെ രണ്ട് സിക്‌സുകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്. 8 പന്തില്‍ നിന്ന് 28 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ബാക്ക് ഫൂട്ടില്‍ നിന്ന് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ കോഹ് ലി സിക്‌സ് പറത്തി. പിന്നാലെ ഫഌക്ക് ചെയ്ത് രണ്ടാമത്തെ സിക്‌സും.

കോഹ്‌ലി വേറൊരു ക്ലാസ് താരമാണ്

കോഹ് ലിയുടെ ക്ലാസ് അതാണ്. അത്തരം ഷോട്ടുകളാണ് കോഹ് ലി കളിക്കുന്നത്. ആ രണ്ട് സിക്‌സുകള്‍, എനിക്ക് തോന്നുന്നില്ല മറ്റേതെങ്കിലും ഒരു താരം അതുപോലെ ഷോട്ട് കളിക്കുമെന്ന്. ഹര്‍ദിക്കോ ദിനേശ് കാര്‍ത്തിക്കോ ആണ് അവിടെ കോഹ് ലിക്ക് പകരം എനിക്കെതിരെ സിക്‌സ് പറത്തിയത് എങ്കില്‍ അതെന്നെ വേദനിപ്പിച്ചാനെ. എന്നാല്‍ അവിടെ കളിച്ചത് കോഹ്‌ലിയാണ്. കോഹ്‌ലി വേറൊരു ക്ലാസ് താരമാണ്, ഹാരിസ് റൗഫ് പറഞ്ഞു. 

''ആ ലെങ്ത്തില്‍ വരുന്ന ഡെലിവറിയില്‍ ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങി കോഹ്‌ലി അങ്ങനെയൊരു ഷോട്ട് കളിച്ചത് എങ്ങനെയെന്ന് എനിക്കൊരു പിടിയുമില്ല. എന്റെ പ്ലാനും അത് നടപ്പിലാക്കിയ വിധവും ശരിയായിരുന്നു. എന്നാല്‍ ക്ലാസ് ഷോട്ടാണ് കോഹ് ലിയില്‍ നിന്ന് വന്നത്''. 

12 പന്തില്‍ നിന്ന് 31 റണ്‍സ് ആണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഞാന്‍ നാല് ഡെലിവറിയില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അവസാന എട്ട് പന്തില്‍ നിന്ന് 28 റണ്‍സ് വേണമെന്നിരിക്കെ മൂന്ന് സ്ലോ ഡെലിവറികളാണ് ഞാന്‍ എറിഞ്ഞത്. സ്‌ക്വയര്‍ ബൗണ്ടറി വലുതാണ് എന്നതിനെ തുടര്‍ന്നായിരുന്നു അത് എന്നും ഹാരിസ് റൗഫ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com