പുറത്തായതിന്റെ കലിപ്പ്, ടിവി കുത്തിപ്പൊളിച്ച് മെക്‌സിക്കോ ആരാധകന്‍(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 12:59 PM  |  

Last Updated: 02nd December 2022 12:59 PM  |   A+A-   |  

mexico_fan

വീഡിയോ ദൃശ്യം

 

ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ മെക്‌സിക്കോ പുറത്തായതിന്റെ ദേഷ്യത്തില്‍ ടിവി കുത്തിക്കീറി ആരാധകന്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സൗദിയെ തോല്‍പ്പിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോളണ്ടിന് പിന്നിലായതോടെയാണ് മെക്‌സിക്കോയ്ക്ക് പുറത്തേക്ക് വഴി തുറന്നത്. 

മെക്‌സിക്കോ പുറത്തായതിന് പിന്നാലെ ടിവി സ്‌ക്രീന്‍ കത്തിക്കൊണ്ട് കുത്തി നശിപ്പിക്കുന്ന ആരാധകന്റെ വീഡിയോയാണ് പുറത്തുവരുന്നത്. ആദ്യം കൈകൊണ്ട് ഇടിച്ച് ടി വി സ്‌ക്രീന്‍ തകര്‍ത്ത ആരാധകന്‍ പിന്നാലെ കത്തി എടുത്തുകൊണ്ട് വന്നാണ് ടിവി നശിപ്പിക്കുന്നത്. 

പ്രിക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ മാനേജര്‍ മാര്‍ടിനോയെ മെക്‌സിക്കോ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പോളണ്ടിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് മെക്‌സിക്കോ തുടങ്ങിയത്. പിന്നാലെ അര്‍ജന്റീനയോട് 2-0ന് തോറ്റു. 

സൗദിക്കെതിരായ അവസാന മത്സരത്തില്‍ ഹെന്റി മാര്‍ടിന്റെ ഗോളും ഷാവെസിന്റെ തകര്‍പ്പന്‍ ഫ്രീകിക്കും മെക്‌സിക്കോയെ ജയത്തിലേക്ക് എത്തിച്ചു. പോളണ്ടിനെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഒരു ഗോള്‍ കൂടിയാണ് മെക്‌സിക്കോയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അതിലേക്ക് എത്താനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്‍; നിരാശയോടെ സുവര്‍ണസംഘം;  കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ