ആശങ്ക വേണ്ട, ആശുപത്രിയില്‍ നിന്ന് ആരാധകരോട് പെലെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 11:31 AM  |  

Last Updated: 02nd December 2022 11:31 AM  |   A+A-   |  

pele

ഫയല്‍ ചിത്രം

 

സാവോപോളോ: ആരാധകര്‍ ആശങ്കയില്‍ നില്‍ക്കെ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് പെലെ. മാസത്തില്‍ ഒരിക്കല്‍ പരിശോധനകള്‍ക്കായി എത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് പെലെയുടെ മുഖം പ്രത്യക്ഷപ്പെട്ട ഖത്തറിലെ കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചാണ് താരം ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഇതുപോലെ പോസിറ്റീവ് സന്ദേശങ്ങള്‍ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷമാണ്. ഈ ആദരവിന് ഖത്തറിന് നന്ദി പറയുന്നു എന്നും പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pelé (@pele)

ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ കളി പെലെയ്ക്ക് ടീം സമര്‍പ്പിക്കുന്നതായാണ് ടിറ്റെ പ്രതികരിച്ചത്. നവംബര്‍ 29നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിമോതെറാപ്പി ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമായതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. അന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും; ഞങ്ങള്‍ക്ക് അര്‍ഹതയുണ്ടായില്ല: എന്റിക്വെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ