ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും; ഞങ്ങള്‍ക്ക് അര്‍ഹതയുണ്ടായില്ല: എന്റിക്വെ

ജപ്പാനോട് 2-1ന്റെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സ്‌പെയ്ന്‍ പരിശീലകന്‍ എന്‍ റിക്വെയുടെ വാക്കുകള്‍ ഇങ്ങനെ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഫുട്‌ബോളില്‍ അര്‍ഹതയുണ്ടോ ഇല്ലയോ എന്നതാണ് കാര്യം. ഞങ്ങള്‍ക്ക് അര്‍ഹതയുണ്ടായില്ല, ജപ്പാനോട് 2-1ന്റെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സ്‌പെയ്ന്‍ പരിശീലകന്‍ എന്‍ റിക്വെയുടെ വാക്കുകള്‍ ഇങ്ങനെ.

ഞാന്‍ സന്തുഷ്ടനല്ല. ജയിക്കണം എന്നായിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റില്‍ ജപ്പാന്‍ രണ്ട് ഗോള്‍ നേടി. ഇതോടെ ഞങ്ങള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് ഭീഷണികളൊന്നും ഉണ്ടായില്ല. രണ്ടം പകുതിയില്‍ കരുതലോടെ നീങ്ങാനാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്. ജപ്പാന്‍ പോലൊരു ടീമിന് ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് രണ്ട് ഗോള്‍ കൂടി നേടാമായുരുന്നു. ഞാന്‍ ഒരര്‍ഥത്തിലും സന്തുഷ്ടനല്ല, എന്റിക്വെ പറയുന്നു. 

നമ്മള്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. എന്നാല്‍ ഇവിടെ ആഘോഷിക്കാന്‍ ഒന്നുമില്ല. ജപ്പാന്‍ മുന്‍പിലായ സമയം ഒരുഘട്ടത്തില്‍ തനിക്ക് ഹൃദയാഘാതം വരുമെന്ന് തോന്നി. ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ ഞാന്‍ ശ്രദ്ധ കൊടുക്കുന്നുണ്ടായില്ല എന്നും എന്റിക്വെ പറഞ്ഞു.

11ാം മിനിറ്റില്‍ വല കുലുക്കി മൊറാട്ട സ്‌പെയ്‌നിനെ മുന്‍പിലെത്തിച്ചെങ്കിലും 48ാം മിനിറ്റിലും 51ാം മിനിറ്റിലും വല കുലുക്കി ജപ്പാന്‍ ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തി. കോസ്റ്ററിക്കയെ തോല്‍പ്പിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ജര്‍മനിക്ക് മുന്‍പിലെത്തിയാണ് സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടര്‍ കടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com