'പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചത്', കൈകൊടുക്കാന്‍ വിസമ്മതിച്ച മെസിയോട് ലെവന്‍ഡോസ്‌കി  

താന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിക്കുന്നത് എന്ന് മെസിയോട് പറഞ്ഞതായാണ് ലെവന്‍ഡോസ്‌കി പറയുന്നത്.
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: അര്‍ജന്റീനക്കെതിരായ മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ വെച്ച് മെസിയോട് സംസാരിച്ചതെന്തെന്ന് വെളിപ്പെടുത്തി പോളണ്ട് മുന്നേറ്റനിര താരം ലെവന്‍ഡോസ്‌കി. താന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിക്കുന്നത് എന്ന് മെസിയോട് പറഞ്ഞതായാണ് ലെവന്‍ഡോസ്‌കി പറയുന്നത്. 

പോളണ്ടിനെ അര്‍ജന്റീന 2-0ന് തോല്‍പ്പിച്ച കളിയില്‍ മെസിയും ലെവന്‍ഡോസ്‌കിയും തമ്മില്‍ ചെറുതായി കൊമ്പുകോര്‍ത്തിരുന്നു. ലെവന്‍ഡോസ്‌കിയുടെ ടാക്കിള്‍ മെസിയെ ക്ഷുഭിതനാക്കി. ഈ സമയം ലെവന്‍ഡോസ്‌കി മെസിക്ക് കൈകൊടുക്കാന്‍ നീട്ടിയെങ്കിലും മെസി പ്രതികരിച്ചില്ല. എന്നാല്‍ മത്സരത്തിന് ശേഷം ഇരുവരും കൈകൊടുത്തു. 

ഞങ്ങള്‍ കുറച്ച് സംസാരിച്ചു. അത് രസകരമായിരുന്നു. കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ഞാന്‍ കളിക്കുന്നത് എന്ന് മെസിയോട് പറഞ്ഞു. ചിലപ്പോള്‍ അതായിരിക്കും ടീമിന് വേണ്ടത് എന്നും ലെവന്‍ഡോസ്‌കി പറയുന്നു. 

റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല

തോല്‍വിക്ക് ശേഷവും സന്തോഷിക്കാം എന്ന് എനിക്ക് ആദ്യമായി തോന്നിയത് അവിടെ വെച്ചാണ്. സന്തോഷമുള്ള തോല്‍വി എന്ന് അതിനെ വിളിക്കാം. എന്നാല്‍ ഞങ്ങള്‍ കളിച്ച വിധത്തില്‍ ഞാന്‍ സന്തുഷ്ടനല്ല.  റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അടുത്ത റൗണ്ടില്‍ കടന്നതോടെ ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തികരിച്ചു. അതിനാല്‍ തോറ്റെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാം, ലെവന്‍ഡോസ്‌കി പറഞ്ഞു.

ഫ്രാന്‍സിനെയാണ് പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടി വരുന്നത് എന്നതിനെ കുറിച്ചും ലെവന്‍ഡോസ്‌കി പ്രതികരിച്ചു. ലോകകപ്പിലെ മറ്റൊരു ഫേവറിറ്റാണ് ഫ്രാന്‍സ്. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഏത് വിധത്തിലുള്ള കളിക്കാരാണ് അവര്‍ക്കുള്ളത് എന്ന് എനിക്കറിയാം. ഫ്രാന്‍സ് വെല്ലുവിളിയാണ്. എന്നാല്‍ മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com