കൈകൊടുത്ത് തലയില്‍ തട്ടി റഫറിയുടെ അഭിനന്ദനം, പിന്നെ റെഡ് കാര്‍ഡ്; ഹൃദ്യമെന്ന് ലോകം

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈമില്‍ വല കുലുക്കി കാമറൂണിനെ വിന്‍സെന്റ് അബൂബക്കര്‍ ചരിത്രത്തിന്റെ ഭാഗമാക്കി
അബൂബക്കറിനെതിരെ റെഡ് കാര്‍ഡ് ഉയര്‍ത്തി റഫറി/ഫോട്ടോ: എഎഫ്പി
അബൂബക്കറിനെതിരെ റെഡ് കാര്‍ഡ് ഉയര്‍ത്തി റഫറി/ഫോട്ടോ: എഎഫ്പി

ദോഹ: ബ്രസീലിന് എതിരെ ലോകകപ്പില്‍ ഗോള്‍ നേടിയ ആദ്യ ആഫ്രിക്കന്‍ താരം...ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈമില്‍ വല കുലുക്കി കാമറൂണിനെ വിന്‍സെന്റ് അബൂബക്കര്‍ ചരിത്രത്തിന്റെ ഭാഗമാക്കി. ജഴ്‌സി ഊരി ഗ്യാലറിക്ക് നേരെ കാണിച്ചാണ് അബൂബക്കര്‍ ആഘോഷിച്ചത്...പിന്നാലെ കൈ കൊടുത്ത്, തലയില്‍ തട്ടി അഭിനന്ദിച്ച് റഫറി റെഡ് കാര്‍ഡും പുറത്തെടുത്തു... 

ജഴ്‌സി ഊരി വീശിയതിന് റഫറി യെല്ലോ കാര്‍ഡ് കാണിച്ചു. ആ രാത്രിയിലെ അബൂബക്കറിന്റെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ്. അതോടെ റെഡ് കാര്‍ഡും. സാധാരണ റെഡ് കാര്‍ഡ് ഉയരുന്നത് ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കലുകള്‍ക്ക് ഇടയാക്കുമെങ്കില്‍ ഇവിടെ അതുണ്ടായില്ല. ചിരിച്ചുകൊണ്ട് റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തി. സന്തോഷത്തോടെ സ്വീകരിച്ച് അബൂബക്കര്‍ ഗ്രൗണ്ട് വിട്ടു. 

ഇഞ്ചുറി ടൈമില്‍ കാമറൂണിന്റെ കൗണ്ടര്‍ അറ്റാക്കിന് ഇടയില്‍ എംബെകെലി ബോക്‌സിന്റെ മധ്യഭാഗത്തേക്ക് ക്രോസ് നല്‍കി. ഈ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ വല കുലുക്കി അബൂബക്കര്‍ ചരിത്രം കുറിച്ചു. ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ വഴങ്ങിയ ആദ്യ ഗോളായും അബൂബക്കറിന്റേത് മാറി. 2002ന് ശേഷം ലോകകപ്പിലെ കാമറൂണിന്റെ ആദ്യ ജയവുമായി ഇത് മാറി. 

21 ഷോട്ടുകളാണ് കാമറൂണിന് എതിരെ ബ്രസീലില്‍ നിന്ന് വന്നത്. എന്നാല്‍ ഫിനിഷിങ്ങില്‍ കാലിടറുന്ന പതിന് തുടര്‍ന്നു. മാര്‍ട്ടിനെല്ലിയുടേയും മിലിറ്റാവോയുടേയും ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതുള്‍പ്പെടെ ഏഴ് സേവുകളാണ് കാമറൂണ്‍ ഗോള്‍കീപ്പറില്‍ നിന്ന് വന്നത്. എന്നാല്‍ ബ്രസീലിന് എതിരായ ജയവും പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ കാമറൂണിനെ സഹായിച്ചില്ല. സെര്‍ബിയയെ 3-2ന് സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് കാമറൂണിനും വഴിയടഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com