ദക്ഷിണ കൊറിയയുടെ ഗോള്‍ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍! സൂപ്പര്‍ താരത്തിന്റെ പിഴവ് ചൂണ്ടി ആരാധകര്‍(വീഡിയോ)

ലീഡ് നിലനിര്‍ത്തി കളി തുടരുന്നതില്‍ പോര്‍ച്ചുഗലിന് തിരിച്ചടിയായത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: അഞ്ചാം മിനിറ്റില്‍ ഹോര്‍ട്ടയിലൂടെ വല കുലുക്കി പോര്‍ച്ചുഗല്‍ ഏല്‍പ്പിച്ച പ്രഹരത്തിലും കുലുങ്ങാതെയാണ് ദക്ഷിണ കൊറിയ ജയിച്ചു കയറി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. എന്നാല്‍ ലീഡ് നിലനിര്‍ത്തി കളി തുടരുന്നതില്‍ പോര്‍ച്ചുഗലിന് തിരിച്ചടിയായത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവും. 

27ാം മിനിറ്റില്‍ കിം യങ് ഗ്വോണിലൂടെയാണ് ദക്ഷിണ കൊറിയ സമനില പിടിച്ചത്. ദക്ഷിണ കൊറിയയുടെ കോര്‍ണറില്‍ വന്ന പന്ത് ക്രിസ്റ്റ്യാനോയുടെ പിറകില്‍ തട്ടിയാണ് കൊറിയന്‍ പ്രതിരോധനിര താരം കിം യങ്ങിനടുത്തേക്ക് എത്തിയത്. കിം യങ് പന്ത് വലയിലെത്തിയപ്പോള്‍ അസിസ്റ്റ് രേഖപ്പെടുത്തിയത് ക്രിസ്റ്റ്യാനോയുടെ പേരിലും. 

ഇവിടെ പന്ത് ക്ലിയര്‍ ചെയ്ത് മാറ്റാനുള്ള ശ്രമം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം പന്ത് ദേഹത്ത് തട്ടുന്നത് ഒഴിവാക്കാനോ, അതല്ലെങ്കില്‍ ഹാന്‍ഡ് ബോള്‍ ആവുന്ന സാഹചര്യം വരാതിരിക്കാനോ ആണ് ക്രിസ്റ്റിയാനോ ശ്രമിച്ചത്. 

ദക്ഷിണ കൊറിയ വല കുലുക്കി മിനിറ്റുകള്‍ മാത്രം പിന്നിടുന്നതിന് മുന്‍പ് പോര്‍ച്ചുഗലിന് വീണ്ടും ലീഡ് നല്‍കാന്‍ ക്രിസ്റ്റിയാനോയ്ക്ക് അവസരം ലഭിച്ചു. എന്നാല്‍ സുവര്‍ണാവസരം മുന്‍പിലെത്തിയെങ്കിലും ഓഫ് സൈഡ് ട്രാപ്പില്‍ ക്രിസ്റ്റ്യാനോ കുടുങ്ങി. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായതോടെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടുന്ന സാഹചര്യം ഒഴിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com