'ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 6 മിനിറ്റ്', പൊട്ടിക്കരഞ്ഞ് സണ്‍

'ജീവിതത്തിലെ തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ആറ് മിനിറ്റായിരുന്നു അത്. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ജീവിതത്തിലെ തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ആറ് മിനിറ്റായിരുന്നു അത്. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, നീണ്ട കാത്തിരിപ്പു പോലെ അത് തോന്നി...പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചതിന് ശേഷം യുറുഗ്വെ-ഘാന മത്സര ഫലം കാത്ത് നിന്നതിനെ കുറിച്ച് ദക്ഷിണ കൊറിയന്‍ താരം സണ്‍ പറയുന്നത് ഇങ്ങനെ...

ഇഞ്ചുറി ടൈമിലെ ഗോള്‍ ബലത്തില്‍ പോര്‍ച്ചുഗലിനെ 2-1നാണ് ദക്ഷിണ കൊറിയ വീഴ്ത്തിയത്. യുറുഗ്വെ-ഘാന മത്സരം കഴിഞ്ഞതിന് പിന്നാലെ മൈതാനത്ത് നിന്ന് പൊട്ടിക്കരയുന്ന സോണിനെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. 

അതൊരു നീണ്ട കാത്തിരിപ്പ് പോലെ തോന്നി

ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആറ് മിനിറ്റായിരുന്നു അത്. എന്നാല്‍ പോസിറ്റീവ് ഫീലാണ് ടീമിനുള്ളില്‍ ഉണ്ടായത്. യുറുഗ്വെ ഒരു ഗോള്‍ കൂടി നേടിയാല്‍ ദക്ഷിണ കൊറിയന്‍ ടീമിനെയോര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കും എന്നാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്. നിങ്ങള്‍ എല്ലാം നല്‍കി കളിച്ചത് എന്നെ സന്തോഷിപ്പിക്കുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്, സണ്‍ പറഞ്ഞു, 

ഞങ്ങള്‍ കാത്തിരുന്നു. എന്നാല്‍ അതൊരു നീണ്ട കാത്തിരിപ്പ് പോലെ തോന്നി. നാല് വര്‍ഷം മുന്‍പ് ജര്‍മനിക്കെതിരെ റഷ്യയില്‍ ജയിച്ചത് പോലെയല്ല ഇത്തവണത്തെ കാര്യം. ഇത്തവണ വ്യത്യസ്തമായിരുന്നു. മറ്റൊരു ടീമിന്റെ മത്സരഫലത്തിനായി നമുക്ക് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഞാന്‍ നാല് വര്‍ഷം മുന്‍പത്തെ കാര്യമൊന്നും ആലോചിച്ചില്ല. ഈ നിമിഷം ഞാന്‍ ഒരുപാട് സന്തോഷിക്കുകയാണ്, സണ്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com