ഷോട്ട് ഉതിര്‍ക്കാന്‍ മടിക്കുന്ന പോളണ്ട്; പ്രതിരോധം പൊളിക്കാന്‍ ഫ്രാന്‍സ് 

പോളണ്ട് ആണ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഫ്രാന്‍സിനാണ് ഇവിടെ ജയസാധ്യത കല്‍പ്പിക്കുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: 2002 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായി വന്ന ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതോടെയാണ് ചാമ്പ്യന്മാരെ വേട്ടയാടുന്ന ശാപം എന്ന വിശ്വാസം ഫുട്‌ബോള്‍ ലോകത്തെ പിടികൂടിയത്. 2006ല്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതൊഴിച്ചാല്‍ പിന്നെ വന്ന ചാമ്പ്യന്മാരെല്ലാം ഗ്രൂപ്പ് ഘട്ടം കടക്കാതെ വീണു. എന്നാല്‍ 2022 ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഫ്രാന്‍സ് തന്നെ അതിന് അറുതിവരത്തുന്നു. നിലവിലെ ചാമ്പ്യന്മാരെ വേട്ടയാടുന്ന ശാപം ഇനിയില്ല. ഫ്രാന്‍സ് ലോകകപ്പിന്റെ നോക്കൗട്ടിലെത്തി കഴിഞ്ഞു. 

പോളണ്ട് ആണ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഫ്രാന്‍സിനാണ് ഇവിടെ ജയസാധ്യത കല്‍പ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ എംബാപ്പെ, ഗ്രീസ്മാന്‍, ഡെംബെലെ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഫ്രാന്‍സ് ടുണീഷ്യക്കെതിരെ ഇറങ്ങിയത്. 1-0ന് തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. 

എംബാപ്പെയുടെ വേഗതയും ഗ്രീസ്മാന്റെ ഗോള്‍ ഭീഷണി ഉയര്‍ത്തിയുള്ള കളിയും വരണം

എന്നാല്‍ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ വിസമ്മതിച്ച് പിന്നോട്ടേക്ക് വലിയുന്ന പോളണ്ടിനെ വീഴ്ത്താന്‍ എംബാപ്പെയുടെ വേഗതയും ഗ്രീസ്മാന്റെ ഗോള്‍ ഭീഷണി ഉയര്‍ത്തിയുള്ള കളിയും വരണം. ടൂണിഷ്യക്കെതിരെ ഗ്രീസ്മന്‍ സമനില നേടുമെന്ന് തോന്നിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. ഡെന്‍മാര്‍ക്കിനെതിരെ എംബാപ്പെയുടെ വിജയ ഗോളിന് വഴി തുറന്നതും ഗ്രീസ്മാന്‍ ആണ്. 

അര്‍ജന്റീനക്കെതിരെ കളിച്ചപ്പോള്‍ പോളണ്ടിന് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും കളിക്കാനായിരുന്നില്ല. സൗദിക്കെതിരെ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ വന്നപ്പോള്‍ അതില്‍ നിന്ന് ലെവന്‍ഡോസ്‌കിയുടെ  സംഘം രണ്ട് വട്ടം വല കുലുക്കി. മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കളിയില്‍ പോളണ്ടില്‍ നിന്ന് ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നത് രണ്ട് ഷോട്ടും. 

മൂന്ന് മത്സരങ്ങളിലും പോളണ്ട് ഒരുപാട് പ്രതിരോധിച്ചു. വളരെ നന്നായി അത് ചെയ്യാന്‍ അവര്‍ക്കായി. അവര്‍ അത് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരുടെ പ്രതിരോധം മാത്രമല്ല് ഞങ്ങള്‍ കണക്കിലെടുക്കുന്നത്. ആക്രമിച്ച് കളിക്കുന്ന അവരുടെ കളിക്കാരെ ഞങ്ങള്‍ക്കറിയാം. രാജ്യാന്തര മത്സര പരിചയമുള്ള കളിക്കാര്‍ അവര്‍ക്കുണ്ട്, ഫ്രാന്‍സ് പരിശീലകന്‍ ദേഷാംപ്‌സ് പറയുന്നു. ഫ്രാന്‍സും പോളണ്ടും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം പോളണ്ടിനായിരുന്നു. എന്നാല്‍ അത് 1982ലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com