ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

'പരിശീലിച്ചത് 1000 പെനാല്‍റ്റികള്‍, എന്നിട്ടും ഒന്നുപോലും ഞങ്ങള്‍ക്ക് വലയിലെത്തിക്കാനായില്ല'; നിരാശയില്‍ എന്റിക്വെ

മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് തോറ്റതിന് പിന്നാലെയാണ് സ്പാനിഷ് പരിശീലകന്‍ നിരാശ പങ്കുവെക്കുന്നത്

ദോഹ: 1000 പെനാല്‍റ്റികളാണ് തങ്ങള്‍ പരിശീലിച്ചതെന്ന് സ്‌പെയ്ന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്വെ. മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് തോറ്റതിന് പിന്നാലെയാണ് സ്പാനിഷ് പരിശീലകന്‍ നിരാശ പങ്കുവെക്കുന്നത്. 

വേണ്ട ഗൃഹപാഠങ്ങളെല്ലാം അവര്‍ ചെയ്തിരുന്നു. ഒരു വര്‍ഷം മുന്‍പ്, ടീമിന്റെ ക്യാംപുകളിലൊന്നില്‍ വെച്ച് ഞാന്‍ അവരോട് പറഞ്ഞത് 1000 പെനാല്‍റ്റികള്‍ പരിശീലിക്കാനാണ്. ഖത്തറിലെത്തിയതിന് ശേഷം പെനാല്‍റ്റിയില്‍ പരിശീലനം നടത്താന്‍ നിന്നാല്‍ അത് മതിയാവില്ല, എന്‍ റിക്വെ പറയുന്നു.

ഇവിടെ ഭാഗ്യം കുറവാണ്

എല്ലാ ടെന്‍ഷനും വരുന്ന നിമിഷമാണ്. തീരുമാനിച്ചുറപ്പിച്ച വിധം പെനാല്‍റ്റി ഷൂട്ട് ചെയ്യാന്‍ സാധിച്ചു എന്ന് തെളിയിക്കേണ്ടതുണ്ട്. ഇത് പരിശീലനത്തിലൂടെ നേടിയെടുക്കാവുന്നതാണ്. കൈകാര്യം ചെയ്യാനാവുന്നതാണ്, എങ്ങനെ ടെന്‍ഷന്‍ കൈകാര്യം ചെയ്യും എന്നതാശ്രയിച്ചിരിക്കും. ഇവിടെ ഭാഗ്യം കുറവാണ്. ഗോള്‍കീപ്പറിനാണ് കൂടുതല്‍ സ്വാധീനം. പരിശീലനത്തിന് ശേഷം ഞങ്ങളുടെ ഒരുപാട് കളിക്കാര്‍ പെനാല്‍റ്റി എടുക്കുന്നതില്‍ പരിശീലനം നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും എന്റിക്വെ പറയുന്നു.

മൊറോക്കോയ്ക്ക് എതിരെ ഒരു പെനാല്‍റ്റി കിക്ക് പോലും വലയിലാക്കാന്‍ സ്‌പെയ്‌നിന് സാധിച്ചിരുന്നില്ല. സ്‌പെയ്‌നിന് മൂന്ന് കിക്കുകളും വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട് യാസിന്‍ ബോനോയാണ് മൊറോക്കോയുടെ ഹീറോയായത്. കാര്‍ലോസ് സോളര്‍, ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ കിക്കുകളാണ് ബോനു തടഞ്ഞിട്ടത്. സ്‌പെയ്‌നിന്റെ ആദ്യ കിക്ക് എടുത്ത പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com