39ാം വയസിലെ ലോകകപ്പ് ഗോള്‍; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മറികടന്ന് പെപെ

സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ വല കുലുക്കുമ്പോള്‍ 39 വയസും 283 ദിവസവുമാണ് പെപ്പെ പിന്നിട്ടത്
pepe
pepe

ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന നേട്ടം തന്റെ പേരിലാക്കി പെപെ. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ കളിയില്‍ 32ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് 39കാരന്‍ റെക്കോര്‍ഡിട്ടത്. 

സഹതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്നാണ് പെപ്പെ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 42 വയസും 39 ദിവസവും നില്‍ക്കെ ലോകകപ്പില്‍ വല കുലുക്കിയ റോജര്‍ മില്ലയ്ക്ക് ആണ് ഈ നേട്ടത്തില്‍ ഒന്നാമത്. 1994ലെ ലോകകപ്പില്‍ റഷ്യക്കെതിരെയായിരുന്നു റോജര്‍ മില്ലയ്ക്കിന്റെ ഗോള്‍. 

സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ വല കുലുക്കുമ്പോള്‍ 39 വയസും 283 ദിവസവുമാണ് പെപ്പെ പിന്നിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ സാന്റോസ് പെപ്പെയ്ക്കാണ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. 6-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിക്കാന്‍ പെപ്പെ നയിച്ച ടീമിനായി. 

132 മത്സരങ്ങള്‍ പെപ്പെ പോര്‍ച്ചുഗലിനായി കളിച്ചു. നേടിയത് 8 ഗോളും. 2016ല്‍ പോര്‍ച്ചുഗല്‍ കിരീടം ഉയര്‍ത്തുമ്പോള്‍ കളിയിലെ താരമായതും പെപ്പെയാണ്. ക്വാര്‍ട്ടറിലും ഇനി പെപ്പെ ആവുമോ പോര്‍ച്ചുഗലിനെ നയിക്കുക എന്ന ചോദ്യവുമായെത്തുകയാണ് ആരാധകര്‍. 

ഗോണ്‍സാലോ റാമോസ് മൂന്ന് ഗോളടിച്ച് നിറഞ്ഞപ്പോള്‍ ക്രിസ്റ്റിയാനോ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. 2008 യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ കളിക്ക് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സബസ്റ്റിറ്റിയൂട്ടായി മാറ്റി നിര്‍ത്തി പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ ഇറക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com