പുലര്‍ച്ചെ 3 മണിക്ക് ഇഞ്ചക്ഷന്‍, 120 മിനിറ്റും കളത്തില്‍; മൊറോക്കോയുടെ ഹീറോ

ഖത്തറിലേക്ക് എത്തിയ മൊറോക്കന്‍ നിരയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിയുമ്പോഴും തിളങ്ങി നില്‍ക്കുന്ന താരമാണ് അംറാബത്ത്
സ്‌പെയ്‌നിന് എതിരെ അംറാബത്തിന്റെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി
സ്‌പെയ്‌നിന് എതിരെ അംറാബത്തിന്റെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി


ദോഹ: ഈ സമയം എനിക്ക് ഏറെ വൈകാരികമാണ്. സ്‌പെയ്‌നിന് എതിരെ എനിക്ക് കളിക്കാനാവുമോ എന്ന ചോദ്യം ഉയര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 3 മണി വരെ ഞാന്‍ ഉണര്‍ന്നിരുന്നു. ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു. എന്റെ സഹതാരങ്ങളേയും രാജ്യത്തേയും ഉപേക്ഷിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല...ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചതിന് പിന്നാലെ സോഫ്യാന്‍ അംറാബത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

ഖത്തറിലേക്ക് എത്തിയ മൊറോക്കന്‍ നിരയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിയുമ്പോഴും തിളങ്ങി നില്‍ക്കുന്ന താരമാണ് അംറാബത്ത്. മധ്യനിരയിലെ അംറാബത്തിന്റെ സാന്നിധ്യം കൂടിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മൊറോക്കോയെ എത്തിച്ചത്. 

നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച താരം

സ്‌പെയ്‌നിന് എതിരെ 120 മിനിറ്റും അംറാബത്ത് കളിച്ചു. സ്പാനിഷ് പടയുടെ പാസിങ് ഗെയിമില്‍ പലവട്ടം ഇന്റര്‍സെപ്ഷനുകളോട് കല്ലുകടി തീര്‍ക്കാനും താരത്തിനായി. 77 ശതമാനം ബോള്‍ പൊസഷനോടെ സ്‌പെയ്ന്‍ കളിച്ചപ്പോള്‍ മൊറോക്കോയുടെ കൈകളില്‍ നിന്ന് പെഡ്രിയും ഗാവിയും അസെന്‍സിയോയും കളി തട്ടിയെടുക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് അംറാബത്ത് കളം നിറഞ്ഞത്. 

സീരി എയില്‍ ഫ്‌ളൊറെന്റിനയുടെ താരമാണ് സോഫ്യാന്‍. ലിവര്‍പൂള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബുകള്‍ ഈ മൊറോക്കന്‍ താരത്തില്‍ കണ്ണുവെച്ചിട്ടുണ്ട്. നെതര്‍ലന്റ്‌സിലാണ് സോഫ്യാന്‍ അംറാബത്ത് ജനിച്ചത്. 2010ല്‍ യൂത്ത് ലെവലില്‍ നെതര്‍ലന്‍ഡ്‌സിന് വേണ്ടി അംറാബത്ത് കളിച്ചു. പിന്നാലെ 2013ല്‍ മൊറോക്കോയുടെ ദേശിയ യൂത്ത് ടീമിലേക്ക് എത്തി. 2017ല്‍ മോറോക്കോയുടെ ദേശിയ ടീമിനായി അരങ്ങേറ്റം. ഇതുവരെ 43 മത്സരങ്ങള്‍ അംറാബത്ത് മൊറോക്കോയ്ക്ക് വേണ്ടി കളിച്ചു. 

ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. 1990ല്‍ കാമറൂണും 2002ല്‍ സെനഗലും 2010ല്‍ ഘാനയും ഈ നേട്ടത്തിലേക്ക് എത്തി. ലോകകപ്പ് സെമി കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന ലക്ഷ്യവും മുന്‍പില്‍ വെച്ചാണ് ഇനി മൊറോക്കോയുടെ കളി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com