ആലിംഗനങ്ങളും ചുംബനവും നൃത്തച്ചുവടുകളുമായി നിറയുന്ന പരിശീലകന്‍; ഇത് വാന്‍ ഗാല്‍ സ്റ്റൈല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 10:49 AM |
Last Updated: 08th December 2022 10:49 AM | A+A A- |

ലൂയിസ് വാൻ ഗാൽ/ഫോട്ടോ: എഎഫ്പി
ദോഹ: അമേരിക്കയെ 3-1ന് വീഴ്ത്തിയ കളിയില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും വന്നത് ഡച്ച് പടയിലെ പ്രതിരോധനിരക്കാരന്‍ ഡംഫ്രീസില്‍ നിന്ന്. മത്സര ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോള്‍ വാന്‍ ഗാലിന് നേര്‍ക്ക് ചോദ്യം വന്നു ഡംഫ്രിസിന്റെ കളിയെ ചൂണ്ടി...ഇന്നലെയോ അതിന് മുന്‍പോ, ഞാന്‍ അവന് ഒരു ഉമ്മ കൊടുത്തു. എല്ലാവര്‍ക്കും കാണാന്‍ ദാ ഇപ്പോള്‍ അവനൊരുമ്മ കൊടുക്കാന്‍ പോകുന്നു. 19 കളികളിലായി തോല്‍വി അറിയാതെ മുന്നേറുന്ന ഡച്ച് പടയ്ക്ക് ആലിംഗനങ്ങളും ചുംബനങ്ങളും ചുവടുകളുമായും ഊര്‍ജം നിറയ്ക്കുകയാണ് വാന്‍ ഗാല്‍.
ഞാന്‍ നിനക്കൊരാലിംഗനം നല്‍കാന്‍ ആഗ്രഹിക്കുന്നു. പ്രസ് കോണ്‍ഫറന്‍സില്‍ പ്രശംസയുമായി എത്തിയ സെനഗല്‍ റിപ്പോര്‍റിനോട് വാന്‍ ഗാല്‍ പ്രതികരിച്ചത് ഇങ്ങനെ. പ്രസ് കോണ്‍ഫറന്‍സിന് ശേഷം സെനഗല്‍ റിപ്പോര്‍ട്ടര്‍ പാപ്പ മഹ്മുദിനെ വിളിച്ച് വാന്‍ ഗാല്‍ ആലിംഗനം നല്‍കി, പുറത്ത് തട്ടി അഭിനന്ദിച്ചു. ഫീല്‍ഡിന് പുറത്തും വാന്‍ ഗാലിന്റെ സമീപനത്തിന് മാറ്റമില്ല.
Netherlands manager Louis van Gaal kisses defender Denzel Dumfries to show his appreciation pic.twitter.com/omTxzQBNDU
— Sky Sports News (@SkySportsNews) December 3, 2022
വാന്‍ ഗാലിനൊപ്പം നെതര്‍ലന്‍ഡ്‌സിന്റെ മൂന്നാമത്തെ ലോകകപ്പ് ആണ് ഇത്. സെന്റ് റെഗിസിലെത്തിയ തന്റെ കളിക്കാര്‍ക്കൊപ്പം ചുവടുവെച്ചും വാന്‍ ഗാല്‍ നിറഞ്ഞു. 2000ലാണ് വാന്‍ ഗാല്‍ ഓറഞ്ച് പടയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. എന്നാല്‍ 2002 ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ അവര്‍ക്കായില്ല. ഇതോടെ വാന്‍ ഗാന്‍ പരിശീലക സ്ഥാനം രാജിവെച്ചു.
2012ല്‍ നെതര്‍ലന്‍ഡ്‌സിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ വാന്‍ ഗാല്‍ 2014 ലോകകപ്പില്‍ ടീമിനെ നയിച്ചു. ഇവിടെ സെമിയില്‍ അര്‍ജന്റീനയോട് തോറ്റ് പുറത്തേക്ക്. പിന്നാലെ വാന്‍ ഗാലും രാജിവെച്ചു. 2021ല്‍ വാന്‍ ഗാലിനെ വീണ്ടും നെതര്‍ലന്‍ഡ്‌സ് തിരികെ വിളിച്ചു.
28കാരന്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രിയസ് നൊപ്പേര്‍ട്ടിനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയ വാന്‍ഗാലിന്റെ തീരുമാനം വിവാദമായി. കളിക്കാതെ നില്‍ക്കുന്ന താരങ്ങളില്‍ വിശ്വാസം തോന്നിയാല്‍ അവര്‍ക്ക് ടീമിലിടം നല്‍കാന്‍ പോരാടുക എന്നതാണ് ഒരു നല്ല പരിശീലകന്റെ ചുമതല. കളിക്കാന്‍ അവസരമില്ലെങ്കിലും 100 ശതമാനം ഫോക്കസ് കൊടുത്ത് നില്‍ക്കുക എന്നത് എളുപ്പമല്ല എന്നാണ് വാന്‍ ഗാല്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുലര്‍ച്ചെ 3 മണിക്ക് ഇഞ്ചക്ഷന്‍, 120 മിനിറ്റും കളത്തില്‍; മൊറോക്കോയുടെ ഹീറോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ