സ്‌പെയിനിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് എന്റിക്വെ; ലുയിസ് ഡി ലാ ഫ്യുന്റെ പുതിയ കോച്ച്

സ്പാനിഷ് അണ്ടര്‍ 21 ടീമിന്റെ പരിശീലകന്‍ ലുയിസ് ഡി ലാ ഫ്യുന്റെയാണ് സീനിയര്‍ ടീമിന്റെ പുതിയ പരിശീലകന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് അട്ടിമറി തോല്‍വി വഴങ്ങിയതിന് പിന്നാലെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയീസ് എന്റിക്വെ. 2018ല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ 2020ലെ യൂറോ കപ്പില്‍ ടീമിനെ സെമി വരെ എത്തിച്ചിരുന്നു. അന്നും പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. സമാനമായി തന്നെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി കണ്ടത്. 

സ്പാനിഷ് അണ്ടര്‍ 21 ടീമിന്റെ പരിശീലകന്‍ ലുയിസ് ഡി ലാ ഫ്യുന്റെയാണ് സീനിയര്‍ ടീമിന്റെ പുതിയ പരിശീലകന്‍. ഫ്യുന്റെയെ പരിശീലകനായി നിയമിച്ചെന്ന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. 

ഇത്തവണ കോസ്റ്റ റിക്കയെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയ സ്‌പെയിന്‍ പിന്നാലെ ജര്‍മനിയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. പിന്നാലെ ജപ്പാനോട് 2-1ന് പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ കളിച്ചത് ബോറിങ് ഫുട്‌ബോളാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സ്പാനിഷ് ഫുട്‌ബോള്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. എന്റിക്വെയ്ക്കും അദ്ദേഹത്തിന്റെ കോച്ചിങ് അംഗങ്ങള്‍ക്കും നന്ദി പറയുകയാണെന്ന് അസോസിയേഷന്‍ പറഞ്ഞു. സമീപ കാലത്ത് ദേശീയ ടീം സ്വന്തമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ച ആവശ്യമുണ്ടെന്നും അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com