'ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ ഒരേയൊരു വഴി മാത്രം'; ബ്രസീല്‍ താരം ഡാനിലോ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 12:05 PM  |  

Last Updated: 09th December 2022 12:05 PM  |   A+A-   |  

vinicias_pedro_danilo

വിനിഷ്യസ് ജൂനിയറിനും പെഡ്രോയ്ക്കും ഒപ്പം ഡാനിലോ/ഫോട്ടോ: എഎഫ്പി

 

ദോഹ: ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ മാത്രമാവും ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് ക്രൊയേഷ്യയെ വീഴ്ത്താനാവുക എന്ന് പ്രതിരോധനിര താരം ഡാനിലോ. ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോള്‍ ഫേവറിറ്റുകള്‍ ബ്രസീല്‍ ആണെന്ന വാദങ്ങളും ബ്രസീലിന്റെ റൈറ്റ് ബാക്ക് തള്ളി. 

ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ക്രൊയേഷ്യക്കെതിരെ ഏറ്റവും മികച്ച ബ്രസീലായിരിക്കണം കളിക്കേണ്ടത്. ഈ ലോകകപ്പില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബ്രസീലായിരിക്കണം അത്. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ഫൈനലിസ്റ്റുകളായിരുന്നു. സമചിത്തതയോടെ കളിക്കാനാവുന്ന പരിചയസമ്പത്ത് നിറഞ്ഞ കളിക്കാര്‍ അവര്‍ക്കുണ്ട്. ജയം തൊടാനുള്ള അഭിനിവേശമുണ്ട്, ഡാനിലോ ചൂണ്ടിക്കാണിക്കുന്നു. 

ഏറ്റവും മികച്ച ബ്രസീലിനെ കളിക്കളത്തില്‍ പുറത്തെടുക്കുക

ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളു. ഏറ്റവും മികച്ച ബ്രസീലിനെ കളിക്കളത്തില്‍ പുറത്തെടുക്കുക എന്നതാണ് അത്. യുവന്റ്‌സിലെ സഹതാരം അലെക്‌സ് സാന്‍ഡ്രോയ്ക്ക് ക്വാര്‍ട്ടര്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ലെഫ്റ്റ് ബാക്കായി തനിക്ക് കളിക്കാനാവുമെന്നും ഡാനിലോ പറഞ്ഞു. 

ഇടതും വലതും എനിക്ക് കളിക്കാം. കുറച്ച് മുന്‍പിലേക്ക് കയറിയോ പുറകിലേക്ക് ഇറങ്ങിയോ കളിക്കാം. മാഞ്ചസ്റ്റര്‍ സിറ്റിയിലും യുവന്റ്‌സിലും വ്യത്യസ്ത പൊസിഷനുകളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. പല പൊസിഷനുകളില്‍ വൈദഗ്ധ്യം നേടുക എന്നതാണ് പരിശീലകര്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഡാനിലോ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എട്ടു തവണ ഇവിടെ ജയിച്ചയാളാണ്, ഒന്നു കടത്തി വിടൂ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ