'നിലവാരമില്ലാത്ത റഫറി'; 16 മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത അന്റോണിയോക്കെതിരെ മെസി 

'എനിക്ക് റഫറിയെ കുറിച്ച് സംസാരിക്കാന്‍ താത്പര്യം ഇല്ല. സംസാരിച്ചാല്‍ അവര്‍ നിങ്ങളെ വിലക്കും'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ മെസി. റഫറി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും ഫിഫ റഫറിക്കെതിരെ നടപടി എടുക്കണം എന്നുമാണ് മത്സര ശേഷം മെസി പറയുന്നത്. 

എനിക്ക് റഫറിയെ കുറിച്ച് സംസാരിക്കാന്‍ താത്പര്യം ഇല്ല. സംസാരിച്ചാല്‍ അവര്‍ നിങ്ങളെ വിലക്കും. എന്നാല്‍ ആളുകള്‍ കണ്ടതാണ് എന്താണ് സംഭവിച്ചത് എന്ന്. ഫിഫയാണ് നടപടി എടുക്കേണ്ടത്. ഇത്രയും പ്രാധാന്യവും തീവ്രതയുമുള്ള മത്സരത്തില്‍ ഇതുപോലൊരു റഫറിയെ ഇറക്കരുത്. നിലവാരത്തിനൊത്ത് ഉയര്‍ന്ന റഫറിയല്ല അദ്ദേഹമെന്നും മെസി പറഞ്ഞു. 

അന്റോണിയോ മത്തേയു ലോഹോസ് ആണ് അര്‍ജന്റീന ക്രൊയേഷ്യ മത്സരം നിയന്ത്രിച്ചത്. 2014ലെ ലാ ലീഗയില്‍ കിരീട വിജയിയെ നിര്‍ണയിക്കുന്ന സീസണിലെ അവസാന ദിന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മെസി ഗോളടിച്ചെങ്കിലും റഫറിയായിരുന്ന അന്റോണിയോ ഗോള്‍ അനുവദിച്ചില്ല. ഇതോടെ അര്‍ജന്റീനക്ക് കിരീടം നഷ്ടമായി. 

അന്റോണിയോയിലൂടെ എന്താണ് വരാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു

മത്സരത്തിന് മുന്‍പേ ഞങ്ങള്‍ ഭയന്നിരുന്നു. അന്റോണിയോയിലൂടെ എന്താണ് വരാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവര്‍ സമനില പിടിച്ചത് എന്നെ ദേഷ്യം പിടിപ്പിച്ചു. ഞങ്ങളുടേത് വളരെ നല്ല കളി ആയിരുന്നില്ല. പിന്നെ റഫറി എക്‌സ്ട്രാ ടൈമിലേക്ക് കളി നീട്ടി. ഞങ്ങള്‍ക്ക് എതിരെയായിരുന്നു റഫറിയുടെ എല്ലാ തീരുമാനങ്ങളും. അവസാന നിമിഷം സംഭവിച്ചത് ഫൗള്‍ അല്ലായിരുന്നു. പെനാല്‍റ്റിയിലേക്കോ എക്‌സ്ട്രാ ടൈമിലേക്കോ പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല, മെസി പറയുന്നു. 

ഞങ്ങളെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. എന്നാല്‍ ഇത് ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലാണ്. പ്രയാസപ്പെടേണ്ടി വന്നെങ്കിലും സെമിയിലേക്ക് ഞങ്ങള്‍ എത്തി. അത് മനോഹരമായ കാര്യമാണ് എന്നും മെസി പറയുന്നു. 16 യെല്ലോ കാര്‍ഡ് ആണ് അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അന്റോണിയോ ഉയര്‍ത്തിയത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഡംഫ്രിസ് പുറത്തേക്ക് പോകേണ്ടിയും വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com