കണ്ണീരണിഞ്ഞ് ലോകകപ്പില്‍ നിന്ന് മടക്കം; ഹൃദയം തകര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 10:43 AM  |  

Last Updated: 11th December 2022 10:47 AM  |   A+A-   |  

cristiano_ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി

 

ദോഹ: മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ അവസാന വിസില്‍ മുഴങ്ങിയതോടെ കണ്ണീരടക്കാനാവാതെ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് ലോകം കണ്ടത്. അവസാന ലോകകപ്പിന് എത്തിയ സൂപ്പര്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാതെയാണ് മടങ്ങേണ്ടി വരുന്നത്. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗലിനെ മൊറോക്കോ തോല്‍പ്പിച്ചത്. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ പോര്‍ച്ചുഗലിനെ ജയത്തിലേക്ക് നയിക്കും വിധം പ്രകടനം പുറത്തെടുക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കും കഴിഞ്ഞില്ല. ഗോള്‍ വല കുലുക്കുന്നതിന്റെ അടുത്തേക്ക് പലവട്ടം പോര്‍ച്ചുഗല്‍ എത്തിയെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചുകൊണ്ടിരുന്നു. 

ഗ്രൗണ്ടിലും പിന്നാലെ ടണലിലൂടെ ഡഗൗട്ടിലേക്ക് പോകുമ്പോഴും കണ്ണീരടക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചില്ല. സൂപ്പര്‍ താരത്തിന്റെ ലോകകപ്പില്‍ നിന്നുള്ള മടക്കം കണ്ണീരോടെയായത് ആരാധകരേയും സങ്കടത്തിലാക്കുന്നു. ഖത്തര്‍ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നത്. ഘാനക്കെതിരായ കളിയില്‍ പെനാല്‍റ്റിയിലൂടെയാണ് ആ ഗോള്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ജന്റീനയിലെ നാലരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്, അവര്‍ സന്തോഷിക്കട്ടെ: എമിലിയാനോ മാര്‍ട്ടിനസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ