അര്‍ജന്റീനയിലെ നാലരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്, അവര്‍ സന്തോഷിക്കട്ടെ: എമിലിയാനോ മാര്‍ട്ടിനസ് 

'ആളുകള്‍ക്ക് ഇതുപോലെ സന്തോഷം നല്‍കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: നാലരക്കോടി ആളുകള്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്...വാന്‍ ഡൈക്കിന്റേയും സ്റ്റീവന്‍ ബെര്‍ഗൂയിസിന്റേയും സ്‌പോട്ട് കിക്കുകള്‍ തടുത്തിട്ട് അര്‍ജന്റീനയെ ലോകകപ്പ് സെമിയിലേക്ക് എത്തിച്ച എമിലിയാനോ മാര്‍ട്ടിനസ് പറയുന്നത് ഇങ്ങനെ. 

വൈകാരികതയാണ് ആദ്യം എന്റെ മനസിലേക്ക് വരുന്നത്. നാലരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്തത്. ആളുകള്‍ക്ക് ഇതുപോലെ സന്തോഷം നല്‍കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം. അഭിനിവേഷവും ഹൃദയവും ഉള്ളത് കൊണ്ടാണ് ഞങ്ങളിപ്പോള്‍ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. ജനങ്ങളെ പോലെ തന്നെ ഞങ്ങളും എക്‌സൈറ്റഡാണ്...എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. 

കോപ്പ അമേരിക്ക സെമി ഫൈനലിലും അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തിയത് എമിലിയാനോ മാര്‍ട്ടിനസ് ആയിരുന്നു. അന്ന് കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോയുടെ മികവില്‍ 3-2നാണ് അര്‍ജന്റീന വീഴ്ത്തിയത്. 

80 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് മുന്‍പില്‍ നിന്നതിന് ശേഷമാണ് അര്‍ജന്റീനയെ നെതര്‍ലന്‍ഡ്‌സ് സമനിലയില്‍ കുരുക്കിയത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് സേവുകളും തടഞ്ഞിട്ട് എമിലിയാനോ തന്റെ സഹതാരങ്ങളുടെ സമ്മര്‍ദം കുറച്ചു. അര്‍ജന്റൈന്‍ താരങ്ങളില്‍ പെനാല്‍റ്റി കിക്ക് എടുത്ത എന്‍സോയ്ക്ക് മാത്രമാണ് പിഴച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com