ക്വാര്‍ട്ടറിലെ തോല്‍വിയും ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതിന്റെ അമര്‍ഷവും; സാന്റോസിനെ പുറത്താക്കി 

എട്ട് വര്‍ഷം പോര്‍ച്ചുഗലിന്റെ പരിശീലക കുപ്പായം അണിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ സാന്റോസിന്റെ പടിയിറക്കം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സാന്റോസ്/ഫോട്ടോ: എഎഫ്പി
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സാന്റോസ്/ഫോട്ടോ: എഎഫ്പി

ലിസ്ബണ്‍: ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്നും ഫെര്‍നാന്‍ഡോ സാന്റോസിനെ പുറത്താക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സാന്റോസ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

മൗറിഞ്ഞോ ഉള്‍പ്പെടെയുള്ള പേരുകള്‍ സാന്റോസിന് പകരം പരിഗണിക്കപ്പെടുന്നുണ്ട്. 2016ല്‍ പോര്‍ച്ചുഗലിനെ യൂറോ കിരീടത്തിലേക്ക് എത്തിച്ചതാണ് സാന്റോസിന്റെ വലിയ നേട്ടം. 2019ല്‍ സാന്റോസിന് കീഴില്‍ നേഷന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗല്‍ എത്തി.  

6-1നാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പോര്‍ച്ചുഗല്‍ തളച്ചത്

എട്ട് വര്‍ഷം പോര്‍ച്ചുഗലിന്റെ പരിശീലക കുപ്പായം അണിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ സാന്റോസിന്റെ പടിയിറക്കം. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തി പകരം ഗോണ്‍സാലോ റാമോസിനെ ഇറക്കിയ സാന്റോസിന്റെ തന്ത്രം ജയം കണ്ടിരുന്നു. ഗോണ്‍സാലോയുടെ ഹാട്രിക്കോടെ 6-1നാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പോര്‍ച്ചുഗല്‍ തളച്ചത്. 

എന്നാല്‍ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്ത് കാണിച്ച മൊറോക്കോയ്ക്ക് എതിരെ വല കുലുക്കാനാവാതെ സാന്റോസിനും കൂട്ടര്‍ക്കും മടങ്ങേണ്ടി വന്നു. 2024 യൂറോ വരെയാണ് സാന്റോസുമായി പോര്‍ച്ചുഗലിന് കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ യൂറോ കപ്പിലും ഖത്തര്‍ ലോകകപ്പിലും ടീമിന് മുന്നേറാന്‍ സാധിക്കാതെ വന്നതോടെ സാന്റോസുമായി വേര്‍പിരിയുകയാണ് പോര്‍ച്ചുഗല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com