മെസിയെ പൂട്ടാന്‍ ഒറെലിയന്‍ ചൗമെനി; മധ്യനിരയിലെ ദെഷാംസിന്റെ ആയുധം 

കലാശപ്പോരില്‍ തന്ത്രങ്ങളുമായി ദെഷാംപ്‌സ് വരുമ്പോള്‍ മെസിയെ പൂട്ടാനുള്ള ഉത്തരവാദിത്വം ഒറെലിയന്‍ ചൗമേനിക്കായിരിക്കും
aurelian
aurelian

മാഡ്രിഡ്: ലോക കിരീടവും ഗോള്‍ഡന്‍ ബൂട്ടും മെസിയുടെ കൈകളിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സെമിയില്‍ ക്രൊയേഷ്യക്കെതിരായ മെസിയുടെ നീക്കങ്ങള്‍ ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍ കലാശപ്പോരില്‍ തന്ത്രങ്ങളുമായി ദെഷാംപ്‌സ് വരുമ്പോള്‍ മെസിയെ പൂട്ടാനുള്ള ഉത്തരവാദിത്വം ഒറെലിയന്‍ ചൗമേനിക്കായിരിക്കും. 

പോഗ്ബയുടേയും കാന്റെയുടേയും അഭാവത്തില്‍ ഫ്രഞ്ച് മധ്യനിരയെ നയിച്ച ഒറെലിയനെ കാത്ത് കലാശപ്പോരാട്ടത്തിലിരിക്കുന്നത് വലിയ വെല്ലുവിളിയും. ഇത് ലോകകപ്പ് ഫൈനലാണ്. മെസിയാണ് മുന്‍പില്‍ വരുന്നത്. ഞങ്ങള്‍ ഒരുങ്ങിയിരിക്കണം. ചരിത്രം തിരുത്താനുള്ള അവസരമാണ് ഞങ്ങള്‍ക്ക്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം എന്നാണ് ഒറെലിയന്‍ പറയുന്നത്. 

ഖത്തര്‍ ലോകകപ്പിലെ ഫ്രാന്‍സിന്റെ എല്ലാ മത്സരങ്ങളിലും ഒറെലിയന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പല പ്രമുഖ താരങ്ങള്‍ക്കും ദെഷാംസ് വിശ്രമം നല്‍കിയപ്പോഴും ഒറെലിയന്‍ ആദ്യ ഇലവനിലുണ്ടായി. 

12 ഇന്റര്‍സെപ്ഷനുകള്‍ 

ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍സെപ്ഷനുകള്‍ നടത്തിയ താരമാണ് ഒറെലിയന്‍. 12 ഇന്റര്‍സെപ്ഷനുകളാണ് ഫ്രാന്‍സിന്റെ മധ്യനിര താരത്തില്‍ നിന്ന് വന്നത്. നഷ്ടപ്പെട്ട പന്തുകള്‍ തിരികെ പിടിക്കുന്നതിലും മുന്‍പില്‍ ഈ മുന്‍ മൊണാക്കോ താരം തന്നെ. മൊറോക്കോയുടെ അമ്രാബാതിനും ഫ്രാന്‍സിന്റെ തന്നെ തിയോ ഹെര്‍ണാണ്ടസിനും മുന്‍പില്‍ ഇവിടെ ഒറെലിയന്‍ നില്‍ക്കുന്നു. 

ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ വന്ന താരങ്ങളിലും മുന്‍പില്‍ ഒറെലിയനുണ്ട്. സെന്‍ട്രല്‍ ഡിഫന്റേഴ്‌സ് ആയ വരാനെയേയും കൊനാറ്റയേയും ഒറെലിയന്‍ ഇവിടെ മറികടക്കുന്നു. റാബിയോട്ട് തിരികെ വരുന്നതോടെ 4-2-3-1 എന്ന ഫോര്‍മേഷനിലേക്ക് ഫ്രാന്‍സ് എത്തിയാല്‍ മധ്യനിരയില്‍ നിന്ന് കളി മെനയാനുള്ള ആല്‍ബിസെലസ്റ്റുകളുടെ നീക്കങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനുള്ള ഉത്തരവാദിത്വം ഒറെലിയനിലേക്ക് വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com