'കൂടുതല്‍ ശാന്തനാകുമെന്ന് കരുതി, പക്ഷേ 20കാരനെ പോലെ കളിക്കുന്നു'; മെസിയെ ചൂണ്ടി ബാറ്റിസ്റ്റ്യൂട്ട 

'മെസി എന്റെ റെക്കോര്‍ഡുകള്‍ മറികടക്കുന്നത് എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഗോള്‍വേട്ടയിലെ തന്റെ നേട്ടങ്ങള്‍ മെസി മറികടക്കുന്നത് പ്രയാസപ്പെടുത്തുന്നില്ലെന്ന് അര്‍ജന്റൈന്‍ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുമ്പോള്‍ താന്‍ ആസ്വദിച്ചിരുന്നതായാണ് ബാറ്റിസ്റ്റിയൂട്ടയുടെ വാക്കുകള്‍. 

മെസി എന്റെ റെക്കോര്‍ഡുകള്‍ മറികടക്കുന്നത് എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. കാരണം ഇതെല്ലാം നേടുന്ന സമയം ഞാന്‍ ആസ്വദിച്ചിരുന്നു. ഇത് മെസി അര്‍ഹിക്കുന്നതാണ്. ഈ നേട്ടങ്ങളിലേക്ക് എല്ലാം എത്തിപ്പെടേണ്ട ഒരാളുണ്ടെങ്കില്‍ അത് മെസിയാണ്, ബാറ്റിസ്റ്റ്യൂട്ട പറയുന്നു. 

മ​റ്റെല്ലാവരേക്കാളും നന്നായി ഫുട്‌ബോള്‍ കളിക്കുന്ന ഒരു മനുഷ്യനാണ് മെസി

അന്യഗ്രഹത്തില്‍ നിന്നൊന്നുമല്ല മെസി വരുന്നത്. മറ്റെല്ലാവരേക്കാളും നന്നായി ഫുട്‌ബോള്‍ കളിക്കുന്ന ഒരു മനുഷ്യനാണ് മെസി. ആ വ്യക്തി എന്റെ നേട്ടങ്ങള്‍ മറികടക്കുമ്പോള്‍ അത് വേദനയല്ല നല്‍കുന്നത്, സന്തോഷമാണ്, ബാറ്റിസ്റ്റിയൂട്ട പറയുന്നു. 

ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ആണ് ബാറ്റിസ്റ്റിയൂട്ടയെ മറികടന്ന് മെസി സ്വന്തം പേരിലാക്കിയത്. ലോകകപ്പുകളില്‍ അര്‍ജന്റീനക്കായി 10 ഗോളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. മെസി സെമിയില്‍ ക്രൊയേഷ്യക്കെതിരെ വല കുലുക്കിയപ്പോള്‍ അത് താരത്തിന്റെ ലോകകപ്പിലെ പതിനൊന്നാമത്തെ ഗോളായി മാറി. 

കൂടുതല്‍ ശാന്തനായി മെസി കളിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ 20കാരനെ പോലെയാണ് മെസിയുടെ കളി. കാരണം അത്രയും ദാഹമുണ്ട്, ലോകകപ്പ് ജയിക്കാനാണ് മെസി ഇവിടെ എത്തിയിരിക്കുന്നത്. കിരീടം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അര്‍ജന്റീനയ്ക്ക് അനുകൂലമായുണ്ട്, ബാറ്റിസ്റ്റ്യൂട്ട പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com