​ഗോളടിച്ചും അടിപ്പിച്ചും മെസി; ഡി മരിയയുടെ ക്ലിനിക്കൽ ഫിനിഷ്; അർജന്റീന രണ്ടടി മുന്നിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 09:40 PM  |  

Last Updated: 18th December 2022 09:45 PM  |   A+A-   |  

messi

ഫോട്ടോ: എഎഫ്പി

 

ദോഹ: ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ കളം വാണ് അർജന്റീന. ​ഗോളടിച്ചും ​ഗോളടിപ്പിച്ചും നായകൻ ലയണൽ മെസി കളം വാണപ്പോൾ എയ്ഞ്ചൽ ‍ഡി മരിയ തന്റെ മൂല്യം ഒരിക്കൽ കൂടി വെളിവാക്കി. പെനാൽറ്റി വലയിലാക്കി ​മെസി ആദ്യ ​ഗോളും പിന്നാലെ കൗണ്ടർ അറ്റാക്കിലൂടെ എയ്‍ഞ്ചൽ ഡി മരിയ രണ്ടാം ​ഗോളും വലയിലിട്ടു. 

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. കളിയുടെ 23ാം മിനിറ്റിലാണ് അർജന്റീന മുന്നിലെത്തിയത്. 21 മിനിറ്റി പിന്നിട്ടപ്പോൾ ബോക്സിലേക്ക് കയറി എയഞ്ച ഡി മരിയയെ ഒസ്മാൻ ഡെംബലെ വീഴ്ത്തിയതാണ് പെനാൽറ്റിയിലേക്ക് വഴി തുറന്നത്. 23ാം മിനിറ്റിൽ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ​ഹ്യൂ​ഗോ ലോറിസിന് ഒരു പഴുതും നൽകാതെ പന്ത് വലയിൽ. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയായിരുന്നു ഇത്.

ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമണം വിട്ടില്ല. പിന്നാലെ അവർ ലീഡും ഉയർത്തും. കൗണ്ടർ അറ്റാക്കിലൂടെയാണ് ഈ ​ഗോളിന്റെ പിറവി. ഇതിനും ആരംഭം കുറിച്ചത് മെസി തന്നെ. മെസി തുടങ്ങി വച്ച മുന്നേറ്റമാണ് ​ഗോളിൽ കലാശിച്ചത്. നായകൻ മറിച്ചു നൽകിയ പന്ത് സ്വീകരിച്ച മാക്ക് അലിസ്റ്റർ ഫ്രഞ്ച് പ്രതിരോധ തടയാൻ എത്തും മുൻപ് തന്നെ കുതിച്ചെത്തിയ മരിയ്ക്ക് മറിച്ചു നൽകി. അപ്പോൾ മരിയെ തടയാൻ ആരും ഉണ്ടായിരുന്നില്ല. ലോറിസിന് ഒരു പഴുതും നൽകാതെ മരിയ പന്ത് സമർഥമായി വലയിലിട്ടു. 

ഫ്രഞ്ച് പ്രതിരോധം അമ്പേ ശിഥിലമായത് സമർഥമായി മുതലെടുത്താണ് ഈ ​ഗോളിന്റെ പിറവി. ​ഗോൾ നേട്ടം മരിയ ആനന്ദ കണ്ണീർ പൊഴിച്ചാണ് ആഘോഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫിഫ തലവന് നേര്‍ക്ക് കലിപ്പിച്ച് ഹക്കിമി; ദൃശ്യങ്ങള്‍ കളയാന്‍ നിര്‍ദേശിച്ചതായി ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ