'ഈ വിജയത്തിൽ ഇന്ത്യൻ ആരാധകരും ആഹ്ലാദിക്കുന്നു'- അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 09:00 AM  |  

Last Updated: 19th December 2022 09:00 AM  |   A+A-   |  

messi_embappe

മോ​ദി, മെസി, എംബാപ്പെ

 

ന്യൂഡൽഹി: ഖത്തര്‍ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ചും ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസിനെ ആശ്വാസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം. ട്വിറ്ററില്‍ അര്‍ജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്താണ് മോദിയുടെ അഭിനന്ദനം. 

'ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനല്‍ ഓർമ്മിക്കപ്പെടും! ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. അവർ ടൂർണമെന്റിലുടനീളം മിന്നും പ്രകടനമാണ് നടത്തിയത്. അർജന്റീനയുടെയും മെസിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ളാദിക്കുന്നു'- മോ​ദി കുറിച്ചു.

'ആവേശകരമായ പ്രകടനം നടത്തിയ ഫ്രാൻസിന് അഭിനന്ദനങ്ങൾ. ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവർ ഫുട്ബോൾ ആരാധകരെയും സന്തോഷിപ്പിച്ചു'- ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിനെ ടാഗ് ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ ഈ ട്വീറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മെസിയുടെ അമൂല്യ നേട്ടം, അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ'- മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ