ജഴ്‌സിയൂരി വീശി നഗ്നയായി ആഘോഷം; അര്‍ജന്റൈന്‍ ആരാധികയെ ഖത്തര്‍ ജയിലിലടച്ചേക്കും

ലോകകപ്പിലെ അര്‍ജന്റീനയുടെ ജയം ജഴ്‌സി അഴിച്ച് ആഘോഷിച്ച ആരാധികയെ ഖത്തര്‍ ജയിലിലടച്ചേക്കും
പ്രതീകാത്മക ചിത്രം/എഎഫ്പി
പ്രതീകാത്മക ചിത്രം/എഎഫ്പി

ദോഹ: ലോകകപ്പിലെ അര്‍ജന്റീനയുടെ ജയം ജഴ്‌സി അഴിച്ച് ആഘോഷിച്ച ആരാധികയെ ഖത്തര്‍ ജയിലിലടച്ചേക്കും. പെനാല്‍റ്റി കിക്കില്‍ മോന്റിയേല്‍ പന്ത് വലയിലെത്തിച്ചതിന് പിന്നാലെയാണ് ജഴ്‌സി ഊരി ആരാധിക ആഘോഷിച്ചത്. ക്യാമറ കണ്ണുകളില്‍ ഇത് പതിയുകയും ചെയ്തു. 

ലോകകപ്പ് കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പ്രാദേശിക സംസ്‌കാരത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും വസ്ത്രധാരണത്തില്‍ അതിരുകള്‍ വിടരുതെന്നും ഖത്തര്‍ ടൂറിസം വിഭാഗം പ്രതികരിച്ചു. പുരുഷന്മാരും സ്ത്രീകളും അവരുടെ ചുമലുകളും കാല്‍മുട്ടുകള്‍ വരേയും മറയ്ക്കണം എന്നാണ് നിഷ്‌കര്‍ഷിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. കളി കാണാന്‍ ഗ്രൗണ്ടിലെത്തിയ കാണികള്‍ പാലിക്കേണ്ട നിയമങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയ ആതിഥേയ രാജ്യമായി ഖത്തര്‍ മാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com