റാബത്ത്: ഖത്തര്‍ ലോകകപ്പില്‍ ചരിത്രമെഴുതി നാട്ടിലേക്ക് തിരിച്ചെത്തിയ തങ്ങളുടെ ടീമിന് ഉജ്വല സ്വീകരണം ഒരുക്കി മൊറോക്കോ. വിമാനത്താവളത്തില്‍ നിന്ന് ഇരുവശത്തും തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന് നടവിലൂടെ മൊറോക്കന്‍ സംഘം രാജകൊട്ടാരത്തിലെത്തി. മൊറോക്കന്‍ രാജാവ് മുഹമ്മദ് അഞ്ചാമന്‍ ടീമിനെ സ്വീകരിച്ചു.
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്. മറ്റൊരു ആഫ്രിക്കന്‍ അറബ് രാജ്യത്തിനും ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ലാത്ത നേട്ടം തൊട്ട തങ്ങളുടെ ടീമിനെ അഭിനന്ദിക്കുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. പതാക ഉയര്‍ത്തി വീശിയും, ഡ്രമ്മുകളുടെ താളത്തിനൊത്ത് നൃത്തം വെച്ചും ജനക്കൂട്ടം ടീമിനൊപ്പം നിരത്തുകളില്‍ നിന്ന് ആഘോഷിച്ചു.
ബെല്‍ജിയം, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ വമ്പന്മാരെയാണ് മൊറോക്കോ ഖത്തറില്‍ മലര്‍ത്തിയടിച്ചത്. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിന് മുന്‍പിലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ക്രൊയേഷ്യക്ക് മുന്‍പിലും തോല്‍വി സമ്മതിക്കേണ്ടതായി വന്നു.
എവിടെയെങ്കിലുമൊന്നില്‍ ജയിക്കുക എന്നത് മൊറോക്കന്‍ ജനതയുടെ സ്വപ്‌നമായിരുന്നു, ടീമിന്റെ ചരിത്ര ജയത്തിലെ ആഘോഷത്തില്‍ മതിമറന്ന് ആഘോഷിച്ച റബാത്തിലെ കഫേ ഉടമയായ റെഡാ ഗാസിയ പറയുന്നു. ലോകകപ്പില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രതീക്ഷകള്‍ ഈ ടീം വാനോളം ഉയര്‍ത്തി. ഇനി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടുക എന്നതില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്നോട്ട് പോകാനാവില്ല എന്നാണ് 23കാരനായ വിദ്യാര്‍ഥി അനൗര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates