5.6 കോടി ലൈക്ക്; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് തൂക്കിയെറിഞ്ഞ് മെസി 

ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ലൈക്കുകള്‍ എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ആണ് മെസി ഇവിടെ മറികടന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലോക കിരീടം കൈകളിലുയര്‍ത്തിയ സന്തോഷത്തില്‍ നില്‍ക്കെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സമൂഹമാധ്യമങ്ങളിലെ റെക്കോര്‍ഡുകളിലൊന്നും തിരുത്തി എഴുതി മെസി. ലോക കിരീടം നേടിയതിന് ശേഷം മെസി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചത് 54 മില്യണ്‍ ലൈക്കുകള്‍. 

ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ലൈക്കുകള്‍ എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ആണ് മെസി ഇവിടെ മറികടന്നത്. മെസിക്കൊപ്പം ചെസ്സ് ബോര്‍ഡിന് മുന്‍പിലിരിക്കുന്ന ചിത്രം ക്രിസ്റ്റ്യാനോ പങ്കുവെച്ചപ്പോള്‍ ലഭിച്ച ഇന്‍സ്റ്റാ ലൈക്കുകളുടെ റെക്കോര്‍ഡ് ആണ് മെസി ഇവിടെ കടപുഴക്കിയത്. 42 മില്യണ്‍ ലൈക്കുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചത്. 

എന്റെ കുടുംബത്തിന് നന്ദി, എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി. ഒരുമിച്ച് നിന്നാല്‍ ഏത് ലക്ഷ്യത്തിലേക്കും എത്താനാവും എന്ന് നമ്മള്‍ അര്‍ജന്റീനക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു എന്നാണ് മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com