ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

'ആ ബിഷ്ത് എനിക്ക് തരൂ, എട്ട് കോടി രൂപ തരാം'; മെസിയോട് ഒമാന്‍ രാജകുടുംബാംഗം

ലോക കിരീടം നേടിയതിന് ഒമാന്‍ സുല്‍ത്താനേറ്റിന് വേണ്ടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു

മസ്‌കറ്റ്: ഒരു മില്യണ്‍ ഡോളര്‍ തരാം, ആ ബിഷ്ത് എനിക്ക് തരൂ...ലോകകപ്പ് ഏറ്റുവാങ്ങവെ മെസി അണിഞ്ഞ പരമ്പരാഗത അറബിക് വസ്ത്രമായ ബിഷ്തിന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് ഒമാന്‍ പാര്‍ലമെന്റ് അംഗമായ അഹ്മദ് അല്‍ ബര്‍വാനി. 

ലോക കിരീടം നേടിയതിന് ഒമാന്‍ സുല്‍ത്താനേറ്റിന് വേണ്ടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ദീരോദാത്തതയുടേയും ഞ്ജാനത്തിന്റേയും അടയാളമാണ് ബിഷ്ത്. ആ ബിഷ്തിന് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണ്, അല്‍ ബര്‍വാനി ട്വിറ്ററില്‍ കുറിച്ചു. ഒരു മില്യണ്‍ ഡോളര്‍ കൊണ്ട് മെസി തൃപ്തനല്ലെങ്കില്‍ കൂടുതല്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും ബിര്‍വാനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

മെസി അണിഞ്ഞ ബിഷ്ത് മിഡില്‍ ഈസ്റ്റില്‍ തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അല്‍ ബര്‍വാനിയുടെ ശ്രമം. ഖത്തര്‍ അമീര്‍ മെസിയെ ബിഷ്ത് ധരിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. അര്‍ജന്റീനയുടെ ജഴ്‌സി മറയ്ക്കുന്നതാണ് ബിഷ്ത് എന്ന് ചൂണ്ടി പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com