ക്രിസ്റ്റ്യാനോയെ അവര്‍ രാഷ്ട്രീയമായി വിലക്കി; സബ്സ്റ്റിറ്റിയൂട്ട് ആക്കിയത് അതിനാല്‍: തുര്‍ക്കി പ്രസിഡന്റ് 

നിര്‍ഭാഗ്യവശാല്‍ അവര്‍ ക്രിസ്റ്റ്യാനോയ്ക്ക് മേല്‍ രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്തി. പാലസ്ഥീന്‍ ജനതയ്ക്ക് വേണ്ടി നിന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാലസ്ഥീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഖത്തര്‍ ലോകകപ്പില്‍ രാഷ്ട്രീയ വിലക്ക് നേരിട്ടിരുന്നതായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാന്‍. അവര്‍ ക്രിസ്റ്റ്യാനോയെ ഉപയോഗിച്ചില്ലെന്നാണ് തുര്‍ക്കി പ്രസിഡന്റ് പറയുന്നത്. 

നിര്‍ഭാഗ്യവശാല്‍ അവര്‍ ക്രിസ്റ്റ്യാനോയ്ക്ക് മേല്‍ രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്തി. പാലസ്ഥീന്‍ ജനതയ്ക്ക് വേണ്ടി നിന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ. മത്സരം തീരാന്‍ 30 മിനിറ്റ് മാത്രം ഉള്ളപ്പോള്‍ ക്രിസ്റ്റിയാനോയെ കളത്തിലിറക്കുക വഴി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളര്‍ത്തിയതായി എര്‍ദ്വാന്‍ പറഞ്ഞു. 

സഹായഹസ്തം നീട്ടി ക്രിസ്റ്റ്യാനോ എത്തിയിരുന്നു

ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോയെ സബ്‌സ്റ്റിറ്റിയൂട്ട് ആയാണ് പോര്‍ച്ചുഗല്‍ ഇറക്കിയത്. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം വന്ന ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടിയതോടെ പോര്‍ച്ചുഗല്‍ 6-1ന് ജയിച്ചു. എന്നാല്‍ ക്വാര്‍ട്ടറില്‍ സാന്റോസിന്റെ ക്രിസ്റ്റിയാനോയെ സബ്‌സ്റ്റിറ്റിയൂട്ടാക്കിയ തന്ത്രം വിജയിച്ചില്ല. 

പാലസ്ഥീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇതുവരെ ക്രിസ്റ്റ്യാനോ പ്രതികരണവുമായി എത്തിയിട്ടില്ല. എന്നാല്‍ പാലസ്ഥീന്‍, സിറിയ എന്നിവിടങ്ങളില്‍ ദുരിതംപേറുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടി ക്രിസ്റ്റ്യാനോ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com