തലച്ചോറിനും നട്ടെല്ലിനും പരിക്കില്ല; ഋഷഭ് പന്തിനെ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്‌തേക്കും 

കണങ്കാലിലും കൈമുട്ടിലും നടത്താനിരുന്ന എംആര്‍ഐ സ്‌കാന്‍ നാളത്തേക്ക് മാറ്റി. വേദനയും നീരും ഉള്ളതിനെ തുടര്‍ന്നാണ് ഇത്
അപകടത്തില്‍ തകര്‍ന്ന കാര്‍, പന്ത് ആശുപത്രിയില്‍/ ട്വിറ്റര്‍
അപകടത്തില്‍ തകര്‍ന്ന കാര്‍, പന്ത് ആശുപത്രിയില്‍/ ട്വിറ്റര്‍

റൂര്‍കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ തലച്ചോറിനും നട്ടെല്ലിനും പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. എംആര്‍എ സ്‌കാന്‍ നടത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. 

കണങ്കാലിലും കൈമുട്ടിലും നടത്താനിരുന്ന എംആര്‍ഐ സ്‌കാന്‍ നാളത്തേക്ക് മാറ്റി. വേദനയും നീരും ഉള്ളതിനെ തുടര്‍ന്നാണ് ഇത്. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ഇപ്പോഴുള്ളത്. പന്തിനെ എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 

പന്തിന്റെ വലത് കൈപ്പത്തിക്കും വലത് കണങ്കാലിനും പരിക്കേറ്റിട്ടുണ്ടെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പന്തിന്റെ വാഹനം അപകടത്തില്‍പ്പെടുന്നത്. 

ഡിവൈഡറില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ തീപടര്‍ന്നു. താരം ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി പുതുവര്‍ഷം ആഘോഷിക്കാനായി ഡല്‍ഹിയില്‍ നിന്ന് ഡെഹ്‌റാഡൂണിലേക്ക് വന്നതായിരുന്നു പന്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com