'ഏഷ്യയിലേക്ക് വരാനുള്ള ശരിയായ സമയം'; റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ക്രിസ്റ്റ്യാനോയുടെ പ്രതികരണം

സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിലേക്ക് എത്തുന്നതിന് പിന്നാലെ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

റിയാദ്: സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിലേക്ക് എത്തുന്നതിന് പിന്നാലെ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഷ്യയിലേക്ക് വരാനുള്ള തന്റെ ശരിയായ സമയം ഇതാണെന്ന് ക്രിസ്റ്റിയാനോ പറഞ്ഞു. 

യൂറോപ്യന്‍ ഫുട്‌ബോളില്‍ ലക്ഷ്യം വെച്ച എല്ലാം ജയിക്കാന്‍ എനിക്കായി. ഏഷ്യയിലേക്ക് വന്ന എന്റെ പരിചയസമ്പത്ത് ഇവിടെ പങ്കുവെക്കേണ്ട ശരിയായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നു. പുതിയ സഹതാരങ്ങള്‍ക്കൊപ്പം ചേരാനും ക്ലബിനെ ഉയരങ്ങളിലേക്ക് എത്തിക്കാനും ആഗ്രഹിക്കുന്നു, ക്രിസ്റ്റ്യാനോയുടെ പ്രസ്താവനയില്‍ പറയുന്നു. 

2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറില്‍ കളിക്കുക. 200 മില്യണ്‍ യൂറോയ്ക്ക് മുകളിലാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. 

രണ്ട് ലാ ലീഗ, രണ്ട് സ്പാനിഷ് കപ്പ്, നാല് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം, മൂന്ന് വട്ടം ക്ലബ് വേള്‍ഡ് കപ്പ് എന്നീ നേട്ടങ്ങളുമായാണ് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ടത്. യുവന്റ്‌സിനൊപ്പം നിന്ന് രണ്ട് സിരി എ കിരീടവും കോപ്പ ഇറ്റാലിയയും നേടി. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും എഫ്എ കപ്പും രണ്ട് ലീഗ് കപ്പും, ഒരു ചാമ്പ്യന്‍സ് ലീഗും ഒരു ക്ലബ് വേള്‍ഡ് കപ്പുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ക്രിസ്റ്റ്യാനോ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com