ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളാണ് പെലെയും മറഡോണയും. കഴിഞ്ഞ നൂറ്റാണ്ടിലെ താരമായി തെരഞ്ഞെടുത്ത പെലെയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം നൊമ്പരപ്പെടുന്നതിനിടെ, ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ഒരു പഴയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.
ഇരുവരും ഒരുമിച്ച് ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നതാണ് വീഡിയോ.പരസ്പരം സംസാരിക്കുന്നതിനിടെ, മറഡോണ എഴുന്നേറ്റ് ഹെഡറിന് പെലെയെ ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ബ്രസീലിയന്‍ ഇതിഹാസവുമായി ഹെഡര്‍ കളിക്കാനുള്ള ആഗ്രഹം മറഡോണ പ്രകടിപ്പിച്ചപ്പോള്‍ സമയം പാഴാക്കാതെ പെലെ അതിന് തയ്യാറാവുകയായിരുന്നു.
തുടര്‍ന്ന് പ്രായത്തിനപ്പുറമാണ് പ്രതിഭ എന്ന് വിളിച്ചോതി ഇരുവരും പന്ത് ഹെഡ് ചെയ്യുന്നത് കാണാം. 2005ലെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് മനസില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് മറഡോണ ഫുട്‌ബോള്‍ പ്രേമികളെ വിട്ടുപോയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക